ഒ​ടു​വി​ല്‍ പ്ര​മേ​ഹം പ​രി​ഗ​ണി​ച്ചു; കേ​ജ​രി​വാ​ളി​ന് ഇ​ന്‍​സു​ലി​ന്‍ ന​ല്‍​കി തി​ഹാ​ര്‍ ജ​യി​ല്‍ അ​ധി​കൃ​ത​ര്‍
Tuesday, April 23, 2024 11:06 AM IST
ന്യൂ​ഡ​ല്‍​ഹി: തി​ഹാ​ര്‍ ജ​യി​ലി​ല്‍ ത​ട​വി​ലു​ള്ള ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന് ഇ​ന്‍​സു​ലി​ന്‍ ന​ല്‍​കി അ​ധി​കൃ​ത​ര്‍. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് ജ​യി​ല​ധി​കൃ​ത​ര്‍ ഇ​ന്‍​സു​ലി​ന്‍ ന​ല്‍​കി​യ​ത്. അ​ദ്ദേ​ഹ​ത്തിന്‍റെ ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് 320 ആ​യി ഉ​യ​ര്‍​ന്നി​രു​ന്നു.

ഏ​റെ ദി​വ​സം നീ​ണ്ടു​നി​ന്ന രാ​ഷ്ട്രീ​യ വി​വാ​ദം അ​വ​സാ​നി​പ്പി​ച്ചു കൊ​ണ്ടാ​ണ് ഇ​ന്‍​സു​ലി​ന്‍ ന​ല്‍​കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യ​ത്. ആ​വ​ര്‍​ത്തി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​ധി​കൃ​ത​ര്‍ ത​നി​ക്ക് ഇ​ന്‍​സു​ലി​ന്‍ ന​ല്‍​കി​യി​ല്ലെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം കേ​ജ​രി​വാ​ള്‍ ആ​രോ​പി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, കേ​ജ​രി​വാ​ളി​ന് ആ​രോ​ഗ്യ​പ്ര​ശ്‌​ന​മി​ല്ലെ​ന്ന് തി​ഹാ​ര്‍ ജ​യി​ല്‍ ഡ​യ​റ​ക്ട​ര്‍ സ​ഞ്ജ​യ് ബെ​നി വാ​ള്‍ പ​റ​ഞ്ഞു. ജ​യി​ലി​ലെ ആ​യി​ര​ത്തി​ന​ടു​ത്ത് ത​ട​വു​കാ​ര്‍​ക്ക് പ്ര​മേ​ഹ​മു​ണ്ട്. എ​ന്നാ​ല്‍ കേ​ജ​രി​വാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​രു​ന്ന​ത് രാ​ഷ്ട്രീ​യ പ്ര​ശ്‌​ന​മാ​ണ്. അ​തി​ലേ​ക്ക് ക​ട​ക്കാ​ന്‍ താ​നില്ലെ​ന്നും സ​ഞ്ജ​യ് ബെ​നി വാ​ള്‍ പ​റ​ഞ്ഞു.

നേ​ര​ത്തെ, കേ​ജ​രി​വാ​ളി​ന് പ​തി​വാ​യി ഇ​ന്‍​സു​ലി​ന്‍ കു​ത്തി​വ​യ്പ്പു​ക​ള്‍ ആ​വ​ശ്യ​മു​ണ്ടോ എ​ന്ന് തീ​രു​മാ​നി​ക്കാ​ന്‍ സ്പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ര്‍​മാ​രു​ടെ ഒ​രു മെ​ഡി​ക്ക​ല്‍ പാ​ന​ല്‍ രൂ​പീ​ക​രി​ക്കാ​ന്‍ റോ​സ് അ​വ​ന്യൂ കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഡ​യ​ബ​റ്റോ​ള​ജി​സ്റ്റു​ക​ളി​ല്‍ നി​ന്നോ എ​ന്‍​ഡോ​ക്രൈ​നോ​ള​ജി​സ്റ്റു​ക​ളി​ല്‍ നി​ന്നോ വി​ദ​ഗ്ധ ചി​കി​ത്സ ഉ​ള്‍​പ്പെ​ടെ മു​ഖ്യ​മ​ന്ത്രി​ക്ക് ശ​രി​യാ​യ വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ ജ​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കു​ക​യും ചെ​യ്തു.

അ​തേ സ​മ​യം, വീ​ട്ടി​ല്‍ പാ​കം ചെ​യ്ത ഭ​ക്ഷ​ണ​വും ഡോ​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ച ഭ​ക്ഷ​ണ​വും ഉ​ള്‍​പ്പെ​ടു​ന്ന കേ​ജ​രി​വാ​ളി​ന്‍റെ ഭ​ക്ഷ​ണ​ക്ര​മത്തിലെ പൊ​രു​ത്ത​ക്കേ​ടു​ക​ള്‍ കോ​ട​തി ചൂണ്ടിക്കാ​ട്ടി. ജാ​മ്യ​ത്തി​നാ​യി പ​ഞ്ച​സാ​ര കൂ​ടു​ത​ലു​ള്ള ഭ​ക്ഷ​ണ​ങ്ങ​ള്‍ കേ​ജ​രി​വാ​ള്‍ ക​ഴി​ച്ചു​വെ​ന്ന് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് കോ​ട​തി​യി​ല്‍ ആ​രോ​പി​ച്ചി​രു​ന്നു.

ഡ​ല്‍​ഹി സ​ര്‍​ക്കാ​രി​ന്‍റെ എ​ക്‌​സൈ​സ് ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ മാ​ര്‍​ച്ച് 21 ന് ​ആ​ണ് അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ ഇ​ഡി അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ ​മാ​സം ഒ​ന്നു​മു​ത​ല്‍ തി​ഹാ​ര്‍ ജ​യി​ലി​ല്‍ ക​ഴി​യു​ക​യാ​ണ് അ​ദ്ദേ​ഹം.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.