ഡ്രൈ​വ​ർ ലൈം​ഗി​ക ആം​ഗ്യം കാ​ണി​ക്കു​ന്ന​ത് ക​ണ്ടി​ല്ല; ക​ണ്ട​ക്ട​ർ സു​ബി​ന്‍റെ മൊ​ഴി പു​റ​ത്ത്
Friday, May 3, 2024 6:05 PM IST
തി​രു​വ​ന​ന്ത​പു​രം: മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ ഉ​ൾ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ യ​ദു​വി​ന് അ​നു​കൂ​ല​മാ​യി ക​ണ്ട​ക്ട​ർ സു​ബി​ന്‍റെ മൊ​ഴി. ഡ്രൈ​വ​ർ ലൈം​ഗി​ക ആം​ഗ്യം കാ​ണി​ക്കു​ന്ന​ത് താ​ൻ ക​ണ്ടി​ട്ടി​ല്ലെ​ന്നും ബ​സി​ലെ ത​നി​ക്ക് അ​നു​വ​ദി​ച്ചി​രു​ന്ന പി​ൻ​സീ​റ്റി​ലാ​ണ് ഇ​രു​ന്ന​തെ​ന്നു​മാ​ണ് ക​ണ്ട​ക്ട​റു​ടെ മൊ​ഴി.

പി​ൻ​സീ​റ്റി​ൽ ഇ​രു​ന്ന​തി​നാ​ൽ മു​ൻ​വ​ശ​ത്ത് ന​ട​ന്ന​തൊ​ന്നും ക​ണ്ടി​ല്ല. ബ​സും കാ​റും ത​മ്മി​ൽ മ​ത്സ​ര​യോ​ട്ടം ന​ട​ന്നോ എ​ന്ന കാ​ര്യ​വും അ​റി​യി​ല്ലെ​ന്ന് സു​ബി​ൻ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

അ​തേ​സ​മ​യം ബ​സി​ൽ നി​ന്നും ന​ഷ്ട​മാ​യ മെ​മ്മ​റി കാ​ർ​ഡി​നെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ പു​രോ​ഗ​തി​യൊ​ന്നു​മി​ല്ല. കാ​ർ​ഡ് എ​ങ്ങ​നെ ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന കാ​ര്യ​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​രും മ​തി​യാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​കു​ന്നി​ല്ല.

സം​ഭ​വം ന​ട​ന്ന​തി​ന് പി​റ്റേ​ന്ന് ഈ ​ബ​സി​ൽ ഡ്യൂ​ട്ടി ചെ​യ്തി​രു​ന്ന​വ​രു​ടെ​യും ബ​സി​ലെ മെ​മ്മ​റി കാ​ർ​ഡ് ആ​രാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് എ​ന്ന​ത് ഉ​ൾ​പ്പ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ പോ​ലീ​സ് കെ​എ​സ്ആ​ർ​ടി​സി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.