വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ച്ചി​ല്ല; നാ​ഗാ​ലാ​ൻ​ഡി​ലെ ആ​റ് ജി​ല്ല​ക​ളി​ൽ ആ​രും വോ​ട്ട് ചെ​യ്തി​ല്ല
Friday, April 19, 2024 9:58 PM IST
ന്യൂ​ഡ​ൽ​ഹി : ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നാ​ഗാ​ലാ​ൻ​ഡി​ലെ ആ​റ് ജി​ല്ല​ക​ളി​ൽ ആ​രും വോ​ട്ട് ചെ​യ്തി​ല്ല. സ​ര്‍​ക്കാ​ർ വാ​ഗ്ദാ​നം പാ​ലി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു വോ​ട്ട​ര്‍​മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്‌​ക​ര​ണം. ഈ​സ്‌​റ്റേ​ണ്‍ നാ​ഗാ​ല​ന്‍​ഡ് പീ​പ്പി​ള്‍ ഓ​ര്‍​ഗ​നൈ​സേ​ഷ​നാ​ണ് ബ​ഹി​ഷ്‌​ക​ര​ണ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്.

ആ​റ് ജി​ല്ല​ക​ളി​ലാ​യി നാ​ല് ല​ക്ഷ​ത്തി​ല​ധി​കം വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ ആ​റ് ജി​ല്ല​ക​ളി​ലും പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യി​ല്ലെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഈ​സ്റ്റേ​ൺ നാ​ഗാ​ലാ​ൻ​ഡ് പീ​പ്പി​ൾ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ 2010 മു​ത​ൽ പ്ര​ത്യേ​ക സം​സ്ഥാ​ന പ​ദ​വി ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

മോ​ൺ, തു​ൻ​സാ​ങ്, ലോം​ഗ്‌​ലെം​ഗ്, കി​ഫി​ർ, ഷാ​മ​തോ​ർ, നോ​ക്ലാ​ക് എ​ന്നീ ആ​റ് ജി​ല്ല​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശം എ​ല്ലാ മേ​ഖ​ല​ക​ളി​ലും അ​വ​ഗ​ണി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ വി​ക​സ​ന​ത്തി​ന് പ്ര​ത്യേ​ക സം​സ്ഥാ​നം വേ​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

നാ​ഗാ​ലാ​ൻ​ഡി​ലെ ഏ​ഴ് ആ​ദി​വാ​സി സം​ഘ​ട​ന​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഈ​സ്റ്റേ​ൺ നാ​ഗാ​ലാ​ൻ​ഡ് പീ​പ്പി​ൾ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ. ഒ​രു ലോ​ക്‌​സ​ഭാ സീ​റ്റാ​ണ് നാ​ഗാ​ലാ​ന്‍റി​ലു​ള്ള​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ ബ​ഹി​ഷ്‌​ക​രി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത​തി​ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ഈ​സ്‌​റ്റേ​ണ്‍ നാ​ഗാ​ല​ന്‍​ഡ് പീ​പ്പി​ള്‍ ഓ​ര്‍​ഗ​നൈ​സേ​ഷ​ന് നോ​ട്ടീ​സ് അ​യ​ച്ചു. വോ​ട്ട​ര്‍​മാ​രു​ടെ സ്വ​ത​ന്ത്ര​വി​നി​യോ​ഗ​ത്തി​ല്‍ അ​നാ​വ​ശ്യ ഇ​ട​പെ​ട​ല്‍ ന​ട​ത്തി​യെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പ​റ​യു​ന്ന​ത്.

സം​ഘ​ട​ന​ക്ക് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി​യ​താ​യും ക​മ്മീ​ഷ​ന്‍ അ​റി​യി​ച്ചു. ഇ​ത് വോ​ട്ട​ര്‍​മാ​ര്‍ സ്വ​യം എ​ടു​ത്ത തീ​രു​മാ​ന​മാ​ണെ​ന്ന് സം​ഘ​ട​ന അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.