പാ​ലാ​യി​ൽ സ്വ​കാ​ര്യ ബ​സ് യാത്രക്കാരന്‍റെ ത​ല​യി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി; മ​ധ്യ​വ​യ​സ്ക​ന് ദാ​രു​ണാ​ന്ത്യം
Saturday, May 4, 2024 7:55 PM IST
പാ​ലാ: ടൗ​ൺ സ്റ്റാ​ൻ​ഡി​ൽ സ്വ​കാ​ര്യ ബ​സ് ത​ല​യി​ലൂ​ടെ ക​യ​റി ഇ​റ​ങ്ങി മ​ധ്യ​വ​യ​സ്ക​ന് ദാ​രു​ണാ​ന്ത്യം. മേ​വി​ട സ്വ​ദേ​ശി വി​നോ​ദ് കു​ള​ത്തി​നാ​ൽ (56) മ​രി​ച്ച​ത്. അ​പ​ക​ടം ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞ​ത്.

ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. സ്റ്റാ​ൻ​ഡി​ൽ നി​ന്ന് ആ​ളെ ക​യ​റ്റി​യ ശേ​ഷം മു​ന്നോ​ട്ട് നീ​ങ്ങി​യ ബ​സി​ൽ ചാ​ടി​ക​യ​റാ​ൻ ശ്ര​മി​ക്ക​വേ വി​നോ​ദ് താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു. ബ​സി​ന്‍റെ പി​ൻ​ച​ക്രം ത​ല​യി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി. വി​നോ​ദ് സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു.

പാ​ലാ - കൂ​ത്താ​ട്ടു​കു​ളം റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സെ​ന്‍റ് റോ​ക്കീ​സ് ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പാ​ലാ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും.

മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ചി​ത്ര​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. ഇ​ത് ക​ണ്ട് വി​നോ​ദി​ന്‍റെ ബ​ന്ധു​ക്ക​ൾ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഭാ​ര്യ ബീ​നാ​കു​മാ​രി അ​ധ്യാ​പി​ക കൊ​ഴു​വ​നാ​ൽ ഗ​വ. എ​ൽ​പി സ്കൂ​ൾ. മ​ക്ക​ൾ: വി​ഷ്ണു, കൃ​ഷ്ണ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.