കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റും മേയറും തമ്മിലുള്ള തർക്കം: മെ​മ്മ​റി കാ​ർ​ഡിനായുള്ള അന്വേഷണം എങ്ങുമെത്തിയില്ല
Monday, May 6, 2024 1:56 PM IST
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ യദുവും തി​രു​വ​ന​ന്ത​പു​രം മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​നും ത​മ്മി​ൽ ന​ടു​റോ​ഡി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​ലെ നി​ർ​ണാ​യ​ക ദൃ​ശ്യ​ങ്ങ​ളു​ടെ മെ​മ്മ​റി കാ​ർ​ഡ് ന​ഷ്ട​മാ​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ല്ല. ത​ന്പാ​നൂ​ർ ബ​സ് ടെ​ർ​മി​ന​ലി​ലെ ജീ​വ​ന​ക്കാ​രി​ൽനി​ന്നു പോ​ലീ​സ് മൊ​ഴി​യെ​ടു​ത്തെ​ങ്കി​ലും കു​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ല. മൊ​ഴി​യെ​ടു​ക്ക​ൽ ഇ​ന്നും തു​ട​രും.

കെ​എ​സ്ആ​ർ​ടി​സി​യു​ടെ പാ​പ്പ​നം​കോ​ട്ടു​ള്ള വ​ർ​ക്ക് ഷോ​പ്പി​ൽ വ​ച്ചാ​ണ് സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​തെ​ന്ന് ജീ​വ​ന​ക്കാ​ർ മൊ​ഴി ന​ൽ​കി​യി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള വി​ശ​ദ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചെ​ങ്കി​ലും മെ​മ്മ​റി കാ​ർ​ഡ് കാ​ണാ​താ​യ​ത് എ​ങ്ങ​നെ​യെ​ന്നും ആ​രാ​ണ് എ​ടു​ത്ത് മാ​റ്റി​യ​തെ​ന്നും പോ​ലീ​സി​ന് ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

കെ​എ​സ്ആ​ർ​ടി​സി ഓ​ഫീ​സ​റു​ടെ പ​രാ​തി​യി​ൽ ത​ന്പാ​നൂ​ർ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സി​ൽ സ്ഥാ​പി​ച്ചി​രു​ന്ന മൂ​ന്ന് സി​സി​ടി​വി കാ​മ​റ​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നാ​യി പോ​ലീ​സ് ഡി​വി​ആ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മെ​മ്മ​റി കാ​ർ​ഡ് കാ​ണാ​താ​യ വി​വ​രം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

ഓ​വ​ർ​ടേ​ക്കിം​ഗുമായി ബന്ധപ്പെട്ട് പാ​ള​യം യൂ​ണി​വേ​ഴ്സ്റ്റി കോ​ള​ജി​ന് മു​ന്നി​ൽ വ​ച്ച് മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​നും ഭർത്താവ് സ​ച്ചി​ൻ ദേ​വ് എംഎൽഎയും സ​ഞ്ച​രി​ച്ച കാ​ർ ബ​സി​ന് കു​റു​കെ ഇ​ട്ട ശേ​ഷം ബ​സി​ൽനി​ന്നു യാ​ത്ര​ക്കാ​രെ ഇ​റ​ക്കി വി​ടു​ക​യാ​യി​രു​ന്നു. ഈ ​രം​ഗ​ങ്ങ​ൾ എ​ല്ലാം ബ​സി​ലെ സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ടെ​ന്നും ത​ന്‍റെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​ൻ ദൃ​ശ്യ​ങ്ങ​ൾ ഉ​പ​ക​രി​ക്കു​മെ​ന്നും യ​ദു കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​രു​ന്നു.

അതേ സമയം, യ​ദു ഡ്യൂ​ട്ടി​സ​മ​യ​ത്ത് വാ​ഹ​നം ഓ​ടി​ക്ക​വെ ഒ​രു മ​ണി​ക്കൂ​റി​ലേ​റെ സ​മ​യം ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി കെ​എ​സ്ആ​ർ​ടി​സി​ക്ക് ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് റി​പ്പോ​ർ​ട്ട് ന​ൽ​കും. കെ​എ​സ്ആ​ർ​ടി​സി വി​ജി​ല​ൻ​സ് ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്വേ​ഷണം ന​ട​ത്തും. യ​ദു​വി​നെ​തി​രേ രം​ഗ​ത്ത് വ​ന്ന ന​ടി​ റോഷ്ന ആൻ റോയിയു​ടെ ആ​രോ​പ​ണ​ങ്ങ​ളും കെ​എ​സ്ആ​ർ​ടി​സി അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.