വി​ദ്വേ​ഷ വീ​ഡി​യോ: ജെ.​പി. ന​ദ്ദ​യ്‌​ക്കെ​തി​രേ കേ​സ്
Monday, May 6, 2024 3:24 PM IST
ബം​ഗ​ളൂ​രു: സ​മൂ​ഹ മാ​ധ്യ​മ​മാ​യ എ​ക്‌​സി​ല്‍ മു​സ്‌ലിം വി​ഭാ​ഗ​ത്തി​നെ​തി​രേ പ​ങ്കുവ​ച്ച വി​ദ്വേ​ഷ വീ​ഡി​യോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി. ന​ദ്ദ​യ്‌​ക്കെ​തി​രെ​യും ഐ​ടി സെ​ല്‍ മേ​ധാ​വി അ​മി​ത് മാ​ള​വ്യ​യ്ക്കെ​തി​രെ​യും കേ​സെടുത്ത് കർണാടക പോലീസ്.

മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി, മ​ത​സ്പ​ര്‍​ധ വ​ള​ര്‍​ത്താ​ന്‍ ശ്ര​മി​ച്ചു എ​ന്നീ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേ​സ്. ക​ര്‍​ണാ​ട​ക ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ ബി.​വൈ. വി​ജ​യേ​ന്ദ്ര​യ്‌​ക്കെ​തി​രെ​യും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

വീ​ഡി​യോയിൽ ഒ​രു കു​ട്ട​യി​ല്‍ വച്ചി​രി​ക്കു​ന്ന മു​ട്ട​യു​ടെ രൂ​പ​ത്തി​ലാ​ണ് പട്ടികജാതി, പട്ടികവർഗ, ഒ​ബി​സി വി​ഭാ​ഗ​ങ്ങ​ളെ ചി​ത്രീ​ക​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ മു​സ്‌ലിം എ​ന്ന മു​ട്ട കൂ​ടിവയ്​ക്കു​ക​യും തു​ട​ര്‍​ന്ന് മു​ട്ട വി​രി​ഞ്ഞ് പ​ക്ഷി​യാ​കു​മ്പോ​ള്‍ ഭ​ക്ഷ​ണം കൊ​ടു​ക്കു​ന്ന​ത് മു​സ്‌ലിം കു​ഞ്ഞി​ന് മാ​ത്ര​മാ​ണെ​ന്നു​മാ​ണ് വീ​ഡി​യോ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ദൃ​ശ്യ​ങ്ങ​ളി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യെയും ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യെയും അ​നി​മേ​റ്റ​ഡ് ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി കാ​ണാം. വീ​ഡി​യോ​യ്‌​ക്കെ​തി​രേ കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.