ബം​ഗാ​ളി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് ആ​റു​പേ​ർ കൊ​ല്ല​പ്പെ​ട്ടു
Tuesday, May 7, 2024 4:36 AM IST
കോ​ൽ​ക്ക​ത്ത: തെ​ക്ക​ൻ ബം​ഗാ​ളി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് ആ​റു​പേ​ർ മ​രി​ച്ചു. നാ​ദി​യ, പു​രു​ലി​യ, പു​ർ​ബ ബ​ർ​ധ​മാ​ൻ ജി​ല്ല​ക​ൾ ഉ​ൾ​പ്പെ​ടെ ദ​ക്ഷി​ണ ബം​ഗാ​ളി​ലെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി ദ​മ്പ​തി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റ് പേ​ർ മ​രി​ച്ച​താ​യി ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

ക​ന​ത്ത മ​ഴ ഈ​സ്റ്റേ​ൺ റെ​യി​ൽ​വേ​യു​ടെ സീ​ൽ​ദാ ഡി​വി​ഷ​നി​ലെ സീ​ൽ​ദാ-​കാ​നിം​ഗ് ലൈ​നി​ലെ സ​ബ​ർ​ബ​ൻ ട്രെ​യി​ൻ സ​ർ​വീ​സു​ക​ളെ ഒ​രു മ​ണി​ക്കൂ​റി​ലേ​റെ ബാ​ധി​ച്ചു. മോ​ശം കാ​ലാ​വ​സ്ഥ കാ​ര​ണം മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് കോ​ൽ​ക്ക​ത്ത​യി​ലേ​ക്കു​ള്ള ഏ​താ​നും വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ടേ​ണ്ടി വ​ന്ന​താ​യി എ​യ​ർ​പോ​ർ​ട്ട് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (എ​എ​ഐ) വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

കോ​ൽ​ക്ക​ത്ത​യി​ൽ നി​ന്നും റാ​ഞ്ചി‍​യി​ലേ​ക്ക് പു​റ​പ്പ​ടേ​ണ്ടി​യി​രു​ന്ന വി​മാ​നം ഇ​ടി​മി​ന്ന​ലി​നെ തു​ട​ർ​ന്ന് യാ​ത്ര ന​ട​ത്താ​നാ​യി​ല്ല. മെ​യ് 10 വ​രെ മേ​ഖ​ല​യി​ൽ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച മു​ത​ൽ തെ​ക്ക​ൻ ബം​ഗാ​ളി​ലെ പ​ല ജി​ല്ല​ക​ളി​ലും ശ​ക്ത​മാ​യ കാ​റ്റി​നൊ​പ്പം ക​ന​ത്ത മ​ഴ അ​നു​ഭ​വ​പ്പെ​ട്ടു. ഇ​തേ​തു​ട​ർ​ന്ന് താ​പ​നി​ല ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. തെ​ക്ക​ൻ ജാ​ർ​ഖ​ണ്ഡി​ലെ ചു​ഴ​ലി​ക്കാ​റ്റും ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ നി​ന്നു​ള്ള ശ​ക്ത​മാ​യ ഈ​ർ​പ്പം ക​ട​ന്നു​ക​യ​റ്റ​വും പ​ശ്ചി​മ ബം​ഗാ​ളി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടും ശ​ക്ത​മാ​യ കാ​റ്റി​നോ​ടും കൂ​ടി​യ കൊ​ടു​ങ്കാ​റ്റി​ന് കാ​ര​ണ​മാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.