സ​ൽ​മാ​ൻ ഖാ​ന്‍റെ വ​സ​തി​ക്ക് നേരെ വെ​ടി​വ​ച്ച സം​ഭ​വം; ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ
Wednesday, May 8, 2024 1:10 AM IST
മും​ബൈ: ബോ​ളി​വു​ഡ് ന​ട​ൻ സ​ൽ​മാ​ൻ ഖാ​ന്‍റെ വീ​ടി​ന് നേ​ർ​ക്ക് വെ​ടി​വ​യ്പ്പു​ണ്ടാ​യ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ൾ കൂ​ടി അ​റ​സ​റ്റി​ൽ. ലോ​റ​ൻ​സ് ബി​ഷ്‌​ണോ​യി സം​ഘ​ത്തി​ലെ മു​ഹ​മ്മ​ദ് റ​ഫീ​ഖ് ചൗ​ധ​രി (37) എ​ന്ന​യാ​ളെ​യാ​ണ് രാ​ജ​സ്ഥാ​നി​ൽ നി​ന്ന് മും​ബൈ ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്ത​ത്.

ആ​ക്ര​മി​ക​ൾ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​യെ​ന്ന​താ​ണ് ഇ​യാ​ൾ​ക്കെ​തി​രെ​യു​ള്ള കു​റ്റം. രാ​ജ​സ്ഥാ​നി​ലെ നാ​ഗൗ​ർ ജി​ല്ല​യി​ലെ ബ​ൻ​സി ഗ്രാ​മ​ത്തി​ൽ നി​ന്നാ​ണ് ചൗ​ധ​രി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഏ​പ്രി​ൽ 14 ന് ​മും​ബൈ​യി​ലെ ബാ​ന്ദ്ര ഏ​രി​യ​യി​ലെ ഗാ​ല​ക്‌​സി അ​പ്പാ​ർ​ട്ട്‌​മെ​ന്‍റി​ലെ സ​ൽ​മാ​ൻ ഖാ​ന്‍റെ വ​സ​തി​ക്ക് പു​റ​ത്ത് മോ​ട്ടോ​ർ സൈ​ക്കി​ളി​ലെ​ത്തി​യ ര​ണ്ട് പേ​ർ വെ​ടി​യു​തി​ർ​ക്കു​ക​യും സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

വെ​ടി​വ​യ്പ്പ് കേ​സി​ൽ അ​റ​സ്റ്റി​ലാ​കു​ന്ന അ​ഞ്ചാ​മ​ത്തെ വ്യ​ക്തി​യാ​യ ചൗ​ധ​രി​യെ മും​ബൈ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ അ​യ​ച്ച​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. മ​റ്റ് പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നും അ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്നു​മാ​ണ് റ​ഹീ​ഖി​നെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത്.

12-ാം ക്ലാ​സ് വ​രെ പ​ഠി​ച്ചി​ട്ടു​ള്ള ചൗ​ധ​രി ലോ​റ​ൻ​സ് ബി​ഷ്ണോ​യി​യു​ടെ സ​ഹോ​ദ​ര​ൻ അ​ൻ​മോ​ൽ ബി​ഷ്‌​ണോ​യി​യു​മാ​യും മ​റ്റൊ​രു സം​ഘ​ത്ത​ല​വ​നാ​യ രോ​ഹി​ത് ഗ​ദാ​ര​യു​മാ​യും നേ​രി​ട്ട് ബ​ന്ധ​മു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.