മാ​ന്നാ​റി​ൽ റോ​ഡി​ലേ​യ്ക്ക് മ​രം ക​ട​പു​ഴ​കി വീ​ണു: സ്ത്രീ​ക്ക് പ​രി​ക്കേ​റ്റു
Monday, October 28, 2024 8:37 PM IST
മാ​ന്നാ​ർ: സം​സ്ഥാ​ന പാ​ത​യി​ൽ മ​രം ക​ട​പു​ഴ​കി വീ​ണ് വ​ഴി​യോ​ര​ക്ക​ച്ച​വ​ടം ന​ട​ത്തി വ​ന്ന സ്ത്രീ​ക്ക് പ​രി​ക്കേ​റ്റു. തി​രു​വ​ല്ല-​കാ​യം​കു​ളം സം​സ്ഥാ​ന പാ​ത​യി​ൽ മാ​ന്നാ​ർ കോ​യി​ക്ക​ൽ ജം​ഗ്ഷ​ന് വ​ട​ക്കാ​ണ് മ​രം ക​ട​പു​ഴ​കി വീ​ണ​ത്.

ഇ​തേ തു​ട​ർ​ന്ന് ഒ​രു മ​ണി​ക്കൂ​റോ​ളം സം​സ്ഥാ​ന പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. റോ​ഡ​രി​കി​ൽ ചാ​യ​ക്ക​ച്ച​വ​ടം ന​ട​ത്തി വ​രു​ന്ന എ​ട​ത്വ ത​ല​വ​ടി സ്വ​ദേ​ശി രാ​ഖി​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

റോ​ഡ​രി​കി​ൽ ചാ​യ​ക്ക​ച്ച​വ​ടം ന​ട​ത്തി വ​രു​ന്ന എ​ട​ത്വ ത​ല​വ​ടി സ്വ​ദേ​ശി രാ​ഖി​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ രാ​ഖി മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ ചു​വ​ട് ഭാ​ഗം ദ്ര​വി​ച്ച് അ​പ​ക​ടാ​വ​സ്ഥ​യി​ൽ നി​ന്നി​രു​ന്ന പ​റ​ങ്കി​മാ​വ് ക​ട​പു​ഴ​കി വീ​ഴു​ക​യാ​യി​രു​ന്നു.

മാ​വേ​ലി​ക്ക​ര​യി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മ​രം പൂ​ർ​ണ​മാ​യി വെ​ട്ടി മാ​റ്റി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു.

RELATED NEWS