ടെ​​​ഹ്റാ​​​ൻ: ​​​വീ​​​ണ്ടും ആ​​​ക്ര​​​മി​​​ക്കി​​​ല്ലെ​​​ന്ന ഉ​​​റ​​​പ്പ് ല​​​ഭി​​​ച്ചാ​​​ലേ യുഎസു​​​മാ​​​യി ന​​​യ​​​ത​​​ന്ത്ര ച​​​ർ​​​ച്ച​​​ക​​​ൾ പു​​​ന​​​രാ​​​രം​​​ഭി​​​ക്കൂ എ​​​ന്ന് ഇ​​​റേ​​​നി​​​യ​​​ൻ ഡെ​​​പ്യൂ​​​ട്ടി വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി മ​​​ജീ​​​ദ് ത​​​ക്ത് റ​​​വാ​​​ഞ്ചി.

ഇ​​​റാ​​​നു​​​മാ​​​യു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​നു​​​ള്ള താ​​​ത്പ​​​ര്യം അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ൽ, ച​​​ർ​​​ച്ച​​​യ്ക്കി​​​ടെ ഇ​​​റാ​​​നെ ആ​​​ക്ര​​​മി​​​ക്കി​​​ല്ലെ​​​ന്ന ഉ​​​റ​​​പ്പു ന​​​ല്കാ​​​ൻ യുഎസിനു ക​​​ഴി​​​യ​​​ണം.
യു​​​റേ​​​നി​​​യം സ​​​ന്പു​​​ഷ്ടീ​​​ക​​​രി​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശം ഇ​​​റാ​​​ൻ ഉ​​​പേ​​​ക്ഷി​​​ക്കി​​​ല്ലെ​​​ന്നു മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.


സ​​​ന്പു​​​ഷ്ടീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ തോ​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ച​​​ർ​​​ച്ച​​​യ്ക്കു ത​​​യാ​​​റാ​​​ണ്. യു​​​റേ​​​നി​​​യം സ​​​ന്പു​​​ഷ്ടീ​​​ക​​​രി​​​ക്ക​​​രു​​​തെ​​​ന്നും സ​​​ന്പു​​​ഷ്ടീ​​​ക​​​രി​​​ച്ചാ​​​ൽ ബോം​​​ബി​​​ടു​​​മെ​​​ന്നും പ​​​റ​​​യു​​​ന്ന​​​ത് കാ​​​ട​​​ൻ നി​​​യ​​​മ​​​മാ​​​ണെ​​​ന്ന് മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഇ​​​റാ​​​നും അ​​​മേ​​​രി​​​ക്ക​​​യും ത​​​മ്മി​​​ൽ ആ​​​ണ​​​വ ച​​​ർ​​​ച്ച​​​ക​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ഇ​​​സ്ര​​​യേ​​​ൽ ഇ​​​റാ​​​നി​​​ൽ വ്യോ​​​മാ​​​ക്ര​​​മണം ആ​​​രം​​​ഭി​​​ച്ച​​​ത്. പി​​​ന്നീ​​​ട് അ​​​മേ​​​രി​​​ക്ക​​​യും ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​ങ്കു​​​ചേ​​​രു​​​ക​​​യു​​​ണ്ടാ​​​യി.