സ്ഫോടനത്തെത്തുടർന്നു തിക്കും തിരക്കും; 29 കുട്ടികൾ മരിച്ചു
Friday, June 27, 2025 1:28 AM IST
ബാംഗുയി: സെൻട്രൽ അഫ്രിക്കൻ റിപ്പബ്ലിക്കിൽ സ്ഫോടനത്തിലും തുടർന്നുണ്ടായ തിക്കിലും തിരക്കിലും 29 സ്കൂൾകുട്ടികൾ മരിച്ചു.
തലസ്ഥാനമായ ബാംഗുയിലെ ബർത്തെലെമി ബൊഗാണ്ട ഹൈസ്കൂളിലായിരുന്നു ദുരന്തമുണ്ടായത്. ഇലക്ട്രിക്കൽ ട്രാൻസ്ഫോർമറിലായിരുന്നു സ്ഫോടനം.
തുടർന്നുണ്ടായ തിക്കിലും തിരക്കിലുമാണു കുട്ടികൾ മരിച്ചത്. ഇവരിൽ 16 പേർ പെൺകുട്ടികളാണ്. 260 പേർ പരിക്കേറ്റ് ചികിത്സയിലാണ്. 5000 കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്.