ഗൾഫ് രാജ്യങ്ങൾ വ്യോമപാത അടച്ചു, വിമാനങ്ങൾ മടങ്ങുന്നു
Tuesday, June 24, 2025 2:28 AM IST
ദുബായ്: യുഎസ് സൈനികതവളങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണ ഭീഷണി മുൻനിർത്തി ഗൾഫ് രാജ്യങ്ങൾ വ്യോമപാത അടച്ചു.
ഖത്തർ, യുഎഇ, ബഹറിൻ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളാണ് വ്യോമപാത താത്കാലികമായി അടച്ചത്. ഇതോടെ വിവിധ രാജ്യങ്ങളിൽനിന്ന് പുറപ്പെട്ട വിമാനങ്ങളെല്ലാം മടങ്ങുകയാണ്.
കേരളത്തിൽനിന്ന് പുറപ്പെട്ട വിമാനങ്ങൾ പുലർച്ചെ തിരിച്ചെത്തി. പൗരന്മാർക്ക് ഗൾഫ് രാജ്യങ്ങൾ അതീവ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.