അമേരിക്കയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു: ചൈന
Tuesday, June 24, 2025 12:48 AM IST
ന്യൂയോർക്ക്: ഇറേനിയൻ ആണവകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതിലൂടെ അമേരിക്കയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് ചൈനയുടെ യുഎൻ അംബാസഡർ ഫു കോംഗ്.
അമേരിക്കൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ച അടിയന്തര യുഎൻ രക്ഷാസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘർഷം പടരാതിരിക്കാൻ ഇസ്രയേൽ ഉടൻ വെടിനിർത്തണമെന്നും മറ്റ് കക്ഷികൾ സയമനം പാലിക്കണമെന്നും ചൈനീസ് അംബാസഡർ ആവശ്യപ്പെട്ടു.
ഇതിനിടെ, ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതിൽ ഇറാനെ പിന്തിരിപ്പിക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ചൈനയോട് ആവശ്യപ്പെട്ടു.