ചരിത്രവിജയം അമേരിക്കക്കാർ ആഘോഷിക്കണമെന്ന് പീറ്റ് ഹെഗ്സെത്
Friday, June 27, 2025 1:28 AM IST
ന്യൂയോർക്ക്: ഇറാന്റെ യുറേനിയം സന്പുഷ്ടീകരണ കേന്ദ്രങ്ങൾ ഉപയോഗശൂന്യമായി മാറിയെന്ന് ഇസ്രേലി ആണവ ഏജൻസി അറിയിച്ചെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്.
ഭീമമായ നാശമെന്നാണ് ഇതിനെക്കുറിച്ച് ഏജൻസി പറഞ്ഞത്. സൈനിക നടപടി ഫലം കണ്ടില്ലെന്ന് വരുത്തിത്തീർക്കാൻ വിവരങ്ങൾ വളച്ചൊടിച്ച മാധ്യമങ്ങളെയും അദ്ദേഹം വിമർശിച്ചു.
അമേരിക്കക്കാർ എന്ന നിലയിൽ നമ്മൾ ഈ ചരിത്രവിജയം ആഘോഷിക്കേണ്ടതാണെന്നും ഹെഗ്സെത് കൂട്ടിച്ചേർത്തു.