നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: മ​ഹാ​രാ​ഷ്‌​ട്ര ഒ​ത്തു​ക​ളി ബി​ഹാ​റി​ലും ആ​വ​ർ​ത്തി​ക്കു​മെ​ന്ന് രാ​ഹു​ൽ
Saturday, June 7, 2025 9:32 PM IST
ന്യൂ​ഡ​ൽ​ഹി: മ​ഹാ​രാ​ഷ്‌​ട്ര നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​മ​റി ന​ട​ന്നു​വെ​ന്ന ആ​രോ​പ​ണം വീ​ണ്ടും ഉ​ന്ന​യി​ച്ച് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി.

മ​ഹാ​രാ​ഷ്‌​ട്ര​യ്ക്ക് സ​മാ​ന​മാ​യ ഒ​ത്തു​ക​ളി വ​രു​ന്ന ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ലും ന​ട​ക്കു​മെ​ന്നാ​ണ് രാ​ഹു​ൽ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ് ദി​ന​പ​ത്ര​ത്തി​ൽ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ലാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ഗു​രു​ത​ര ആ​രോ​പ​ണം വ​ന്നി​രി​ക്കു​ന്ന​ത്.

ജ​നാ​ധി​പ​ത്യ​ത്തെ എ​ങ്ങ​നെ അ​ട്ട​മ​റി​ക്കാ​മെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് മ​ഹാ​രാ​ഷ്‌​ട്ര തെ​ര​ഞ്ഞെ​ടു​പ്പെ​ന്നും തോ​ൽ​വി ഉ​റ​പ്പാ​ക്കു​ന്നി​ട​ത്തെ​ല്ലാം ബി​ജെ​പി ഇ​ത്ത​രം തി​രി​മ​റി​ക​ൾ ന​ട​ത്തു​ന്നു​വെ​ന്നും ആ​രോ​പി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​യ​മ​നം മു​ത​ല്‍ വോ​ട്ട​ര്‍ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത് വ​രെ​യു​ള​ള എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലും തി​രി​മ​റി ന​ട​ന്നു​വെ​ന്നാ​ണ് രാ​ഹു​ലി​ന്‍റെ വാ​ദം. പോ​ളിം​ഗ് ദി​വ​സ​വും വ​ലി​യ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്നി​ട്ടു​ണ്ട്.

പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ൽ അ​സാ​ധാ​ര​ണ വ​ർ​ധ​ന​യു​ണ്ടാ​യെ​ന്നും ഇ​ത്ത​രം ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​ല്ലാം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ കൂ​ട്ടു​നി​ന്നു​വെ​ന്നും ബി​ഹാ​റി​ലും ഇ​ത് ത​ന്നെ ആ​വ​ർ​ത്തി​ക്കു​മെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.