തെ​ല​ങ്കാ​ന മ​ന്ത്രി​സ​ഭ വി​ക​സി​പ്പി​ച്ചു; മൂ​ന്ന് മ​ന്ത്രി​മാ​ർ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു
Sunday, June 8, 2025 8:06 PM IST
ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന​യി​ല്‍ പു​തു​താ​യി മൂ​ന്ന് മ​ന്ത്രി​മാ​രെ ഉ​ള്‍​പ്പെ​ടു​ത്തി മ​ന്ത്രി​സ​ഭാ വി​ക​സ​നം ന​ട​ന്നു.

ദ​ളി​ത്, പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള മൂ​ന്ന് എം​എ​ല്‍​എ​മാ​രെ മ​ന്ത്രി​യാ​ക്കി​യാ​ണ് രേ​വ​ന്ത് റെ​ഡ്ഡി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ണ്‍​ഗ്ര​സ് മ​ന്ത്രി​സ​ഭാ വി​ക​സ​നം ന​ട​ന്ന​ത്.

തെ​ല​ങ്കാ​ന​യു​ടെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മീ​നാ​ക്ഷി ന​ട​രാ​ജ​നു​മാ​യി ന​ട​ന്ന കൂ​ടി​യാ​ലോ​ച​ന​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് പു​തി​യ മ​ന്ത്രി​മാ​രെ പ്ര​ഖ്യാ​പി​ച്ച​ത്.

അ​ട​ലൂ​രി ല​ക്ഷ്മ​ണ്‍ കു​മാ​ര്‍, ഗ​ദ്ദം വി​വേ​ക് വെ​ങ്ക​ട്ട​സ്വാ​മി, വൈ​കി​തി ശ്രീ​ഹ​രി എ​ന്നി​വ​രാ​ണ് ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ശേ​ഷം മ​ന്ത്രി​മാ​രാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്.

പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ളാ​യ മാ​ഡി​ഗ, മാ​ല എ​ന്നി​വ​യി​ല്‍ നി​ന്നും പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ല്‍ പെ​ടു​ന്ന മു​ദി​രാ​ജ് സ​മു​ദാ​യ​ത്തി​ല്‍ നി​ന്നും ഉ​ള്ള​വ​രാ​ണ് പു​തി​യ മ​ന്ത്രി​മാ​ര്‍.

കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ സാ​മൂ​ഹ്യ​നീ​തി രാ​ഷ്ട്രീ​യ സ​ങ്ക​ല്‍​പ്പ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മ​ന്ത്രി​മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന് പ​ല നേ​താ​ക്ക​ളും ചൂ​ണ്ടി​ക്കാ​ട്ടി.

പു​തി​യ മ​ന്ത്രി​മാ​ര്‍ വ​ന്ന​തോ​ടെ രേ​വ​ന്ത് റെ​ഡ്ഡി മ​ന്ത്രി​സ​ഭ​യി​ലെ ആ​കെ മ​ന്ത്രി​മാ​രു​ടെ എ​ണ്ണം 15 ആ​യി. മൂ​ന്ന് മ​ന്ത്രി​മാ​രു​ടെ ഒ​ഴി​വ് കൂ​ടി ഇ​നി​യും നി​ക​ത്താ​നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.