കേ​ര​ളം സൃ​ഷ്ടി​ച്ച മാ​തൃ​ക​ക​ൾ​ലോ​കോ​ത്ത​രം: പ്ര​കാ​ശ് കാ​രാ​ട്ട്
Saturday, June 14, 2025 2:53 AM IST
തൃ​ശൂ​ർ: സാ​ന്പ​ത്തി​ക അ​സ​മ​ത്വം വ​ള​രു​ന്ന​തി​നൊ​പ്പം ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളും ദു​രി​ത​ത്തി​ലേ​ക്കു കൂ​പ്പു​കു​ത്തു​ക​യാ​ണെ​ന്നു സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം പ്ര​കാ​ശ് കാ​രാ​ട്ട്.

ലോ​ക​ത്തി​ന്‍റെ സ​ന്പ​ത്തി​ന്‍റെ മൂ​ന്നി​ൽ ര​ണ്ടു​ഭാ​ഗ​വും ഒ​രു ശ​ത​മാ​നം സ​ന്പ​ന്ന​രു​ടെ കൈ​യി​ലാ​ണ്. ആ​ഹാ​രം, വ​സ്ത്രം, പാ​ർ​പ്പി​ടം, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം എ​ന്നീ മേ​ഖ​ല​ക​ളി​ലെ​ല്ലാം രാ​ജ്യം ത​ക​ർ​ച്ച നേ​രി​ടു​ക​യാ​ണ്. സാ​ന്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ളി​ലും കേ​ര​ളം കൂ​ടു​ത​ൽ ജ​ന​ക്ഷേ​മ​ന​ട​പ​ടി​ക​ൾ ന​ട​പ്പാ​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലൈ​ഫ് മി​ഷ​ൻ, പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ വ​ള​ർ​ച്ച, കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്കു ഭൂ​മി, കെ-​ഫോ​ണ്‍​വ​ഴി ഇ​ന്‍റ​ർ​നെ​റ്റ് അ​വ​കാ​ശ​മാ​ക്ക​ൽ എ​ന്നി​ങ്ങ​നെ കേ​ര​ളം സൃ​ഷ്ടി​ച്ച മാ​തൃ​ക​ക​ൾ ലോ​കോ​ത്ത​ര​മാ​ണ്. പൊ​ടു​ന്ന​നെ ഉ​ണ്ടാ​യ മാ​റ്റ​ങ്ങ​ള​ല്ല ഇ​തെ​ന്നും കേ​ര​ളം സൃ​ഷ്ടി​ച്ചെ​ടു​ത്ത മ​ത​നി​ര​പേ​ക്ഷ പു​രോ​ഗ​മ​ന ജ​ന​കീ​യ മു​ന്നേ​റ്റ​ത്തി​ന്‍റെ ഫ​ല​മാ​ണെ​ന്നും പ്ര​കാ​ശ് കാ​രാ​ട്ട് പ​റ​ഞ്ഞു.

RELATED NEWS