ഇ​റാ​ന്‍റെ തി​രി​ച്ച​ടി; പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ 63 പേ​ർ​ക്ക് പരിക്ക്
Saturday, June 14, 2025 5:33 AM IST
ടെ​ൽ അ​വീ​വ്: ഇ​സ്ര​യേ​ലും ഇ​റാ​നും ത​മ്മി​ലു​ള്ള സംഘർഷം മു​റു​കു​ന്നു. ഇ​റാ​ൻ ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ 63 ഇ​സ്ര​യേ​ലി​ക​ൾ​ക്ക് പ​രി​ക്കേ​റ്റ​താ​യും ഒ​രാ​ളു‌​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ഇ​സ്ര​യേ​ലി​ലേ​ക്ക് നൂ​റി​ല​ധി​കം ഡ്രോ​ണു​ക​ൾ വി‌​ട്ട​താ​യും ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ൾ ഉ​പ​യോ​ഗി​ച്ച് ശ​ക്ത​മാ​യ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യും ഇ​റാ​ൻ അ​വ​കാ​ശ​പ്പെ​ട്ടു. ഇ​തി​നു പി​ന്നാ​ലെ ഇ​റാ​ൻ ല​ക്ഷ്യ​മി​ട്ട് ഇ​സ്ര​യേ​ൽ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ പ​റ​ന്ന​താ​യും സൂ​ച​ന​യു​ണ്ട്.

ഇ​സ്ര​യേ​ലി​ന്‍റെ പോ​ർ​വി​മാ​നം വെ​ടി​വ​ച്ചി​ട്ട​താ​യി ഇ​റാ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. എ​ന്നാ​ൽ ഇ​ത് ഇ​സ്ര​യേ​ൽ സൈ​നി​ക വ​ക്താ​വ് നി​ഷേ​ധി​ച്ചു. ഇ​സ്ര​യേ​ലി​നെ മു​ട്ടു​കു​ത്തി​ക്കു​മെ​ന്ന് ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ല്ല ഖ​മ​ന​യി പ​റ​ഞ്ഞു.

ഇ​റാ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഇ​സ്ര​യേ​ലി​ൽ നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ടെ​ൽ അ​വീ​വി​ന്‍റെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ന​ട​ന്നി​ട്ടു​ണ്ടെ​ന്നും പ​രി​ക്കേ​റ്റ​വ​രു​ടെ എ​ണ്ണം കൃ​ത്യ​മാ​യി സ്ഥി​രീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി​ക്കൊ​ണ്ട് ഇ​സ്ര​യേ​ലി​ലെ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും സൈ​റ​ണു​ക​ൾ മു​ഴ​ങ്ങി. തു​ട​ർ​ന്ന് ആ​ളു​ക​ളോ​ട് ഷെ​ൽ​ട്ട​റു​ക​ളി​ലേ​ക്ക് മാ​റാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു.

ഇ​റാ​ന്‍റെ ആ​ക്ര​മ​ണം സാ​ധാ​ര​ണ​ക്കാ​രു​ടെ നേ​രെ​യാ​ണെ​ന്ന് ഇ​സ്ര​യേ​ൽ ആ​രോ​പി​ച്ചു. ഇ​റാ​ൻ പ​രി​ധി​ക​ൾ ലം​ഘി​ച്ചെ​ന്ന് ഇ​സ്ര​യേ​ൽ പ്ര​തി​രോ​ധ മ​ന്ത്രി പ​റ​ഞ്ഞു. ഇ​സ്ര​യേ​ലി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ന് ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മേ​നി പ്ര​ഖ്യാ​പി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​യി​രു​ന്നു ഇ​റാ​ൻ ബാ​ലി​സ്റ്റി​ക് ആ​ക്ര​മ​ണം തു​ട​ങ്ങി​യ​ത്.

ഓ​പ്പ​റേ​ഷ​ൻ ട്രൂ ​പ്രോ​മി​സ് -3 എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ഇ​സ്ര​യേ​ലി​ലെ നി​ര​വ​ധി കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട​താ​യും സൈ​നി​ക കേ​ന്ദ്ര​ങ്ങ​ളും എ​യ‍​ർ ബേ​സു​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു​വെ​ന്നും ഇ​റാ​ൻ റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് അ​റി​യി​ച്ചു.

വെ​ള്ളി​യാ​ഴ്ച ഇ​റാ​നി​ലെ സൈ​നി​ക, ആ​ണ​വ​കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് നേ​രെ ഇ​സ്ര​യേ​ല്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ ഇ​റാ​ന്‍ സൈ​ന്യ​ത്തി​ലെ ഉ​ന്ന​ത​രും ആ​ണ​വ​ശാ​സ്ത്ര​ജ്ഞ​രും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.