സൈ​നി​ക സ​ന്നാ​ഹ​ങ്ങ​ൾ സ​ജ്ജ​മാ​ക്കാ​ൻ നി​ർ​ദേ​ശം; ആ​ക്ര​മ​ണ ല​ക്ഷ്യ​മി​ല്ലെ​ന്ന് അ​മേ​രി​ക്ക
Saturday, June 14, 2025 7:04 AM IST
വാ​ഷിം​ഗ്ട​ൺ: ഇ​റാ​നും ഇ​സ്ര​യേ​ലും ത​മ്മി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ യു​ദ്ധ​ക്ക​പ്പ​ലു​ക​ളും സൈ​നി​ക സ​ന്നാ​ഹ​ങ്ങ​ളും സ​ജ്ജ​മാ​ക്കാ​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് നി​ർ​ദേ​ശം ന​ൽ​കി. ആ​ക്ര​മ​ണ ല​ക്ഷ്യ​മി​ല്ലെ​ന്നും ഇ​സ്ര​യേ​ലി​ന്‍റെ മി​സൈ​ൽ പ്ര​തി​രോ​ധ ശേ​ഷി​യെ സ​ഹാ​യി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ത​ങ്ങ​ൾ ന‌​ട​ത്തു​ന്ന​തെ​ന്നും പെ​ന്‍റ​ഗ​ൺ വി​ശ​ദീ​ക​രി​ച്ചു.

ഇ​റാ​ൻ ആ​ണ​വ നി​ർ​വ്യാ​പ​ന ക​രാ​റി​ൽ ഒ​പ്പി​ട്ടി​ല്ലെ​ങ്കി​ൽ ഇ​തി​ലും രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണം നേ​രി​ടേ​ണ്ടി വ​രു​മെ​ന്നാ​ണ് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ആ​ണ​വ പ​ദ്ധ​തി​യി​ൽ നി​ന്ന് ഇ​റാ​ൻ പി​ൻ​വാ​ങ്ങ​ണ​മെ​ന്ന​ത് ഏ​റെ​ക്കാ​ല​മാ​യു​ള്ള ആ​വ​ശ്യ​മാ​ണ്. ഇ​നി​യും അ​തി​ന് ത​യാ​റാ​യി​ല്ലെ​ങ്കി​ൽ ഇ​റാ​ൻ അ​തി​രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണം ഏ​റ്റു​വാ​ങ്ങേ​ണ്ടി​വ​രു​മെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം ഇ​സ്ര​യേ​ലി​നെ​തി​രെ ഇ​റാ​ന്‍ പ്ര​ത്യാ​ക്ര​മ​ണം ന​ട​ത്തി. ടെ​ല്‍ അ​വീ​വി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ഇ​റാ​ന്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റെ​ന്നും ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ട​താ​യും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.

RELATED NEWS