ചാ​ല​ക്കു​ടി​ പെയിന്‍റ് കടയിലെ തീയണച്ചു
Monday, June 16, 2025 11:10 AM IST
തൃ​ശൂ​ര്‍: ചാ​ല​ക്കു​ടി​യി​ലെ പെ​യി​ന്‍റ് ഹാ​ര്‍​ഡ്‌​വെ​യ​ര്‍ ക​ട​യി​ലെ തീ നിയന്ത്രണവിധേയമാക്കി. ആറ് ഫയര്‍ഫോഴ്‌സ് യൂണിറ്റും നാട്ടുകാരും പോലീസും ചേര്‍ന്നുള്ള തീവ്രശ്രമത്തിനൊടുവിലാണ് തീ കെടുത്തിയത്.

ഇ​ന്ന് രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. ക​ടയുടെ തൊ​ട്ട​ടു​ത്ത് ഗ്യാ​സ് ഗോ​ഡൗ​ണ്‍ ഉ​ള്ള​ത് ആ​ശ​ങ്ക​യ്ക്ക് ഇ​ട​യാ​ക്കിയിരുന്നു. നാട്ടുകാർ അടക്കം ചേർന്ന് ‌സി​ലി​ണ്ട​റു​ക​ള്‍ അ​തി​വേ​ഗം ഇ​വി​ടെ​നി​ന്ന് മാ​റ്റിയിരുന്നു.

പെ​യി​ന്‍റ് ഉ​ത്പ​ന്ന​ങ്ങ​ള്‍ സൂ​ക്ഷി​ച്ച ക​ട​യാ​യ​തി​നാ​ല്‍ തീ ​അ​തി​വേ​ഗം പ​ട​രാനും കാരണമായി.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.