കൊ​ട്ടി​യൂ​ർ ഉ​ത്സ​വം; ഇ​ള​നീ​ർ വ​യ്പ് ചൊ​വ്വാ​ഴ്ച
Monday, June 16, 2025 7:44 PM IST
ക​ണ്ണൂ​ർ: കൊ​ട്ടി​യൂ​ർ ഉ​ത്സ​വ​ത്തി​ന്‍റെ പ്ര​ധാ​ന ച‌​ട​ങ്ങാ​യ ഇ​ള​നീ​ർ വ​യ്പ് ചൊ​വ്വാ​ഴ്ച ന​ട​ത്തും. ഇ​തി​നാ​യു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. നെ​യ്യാ​ട്ട നാ​ൾ മു​ത​ൽ പ​ല​യി​ട​ങ്ങ​ളി​ലു​ള്ള ക​ഞ്ഞി​പ്പു​ര​ക​ളി​ൽ വ്ര​ത​ത്തി​ൽ ക​ഴി​യു​ന്ന​വ​ർ ചൊ​വ്വാ​ഴ്ച ഇ​ള​നീ​ർ കാ​വു​ക​ളു​മാ​യി കൊ​ട്ടി​യൂ​രി​ലെ​ത്തും.

രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. അ​ഭി​ഷേ​ക​ത്തി​നു​ള്ള ഇ​ള​നീ​രു​ക​ൾ കാ​വു​ക​ളാ​ക്കി വ്ര​ത​ക്കാ​ർ കൊ​ട്ടി​യൂ​രി​ലേ​ക്ക് പ്ര​യാ​ണം തു​ട​ങ്ങി. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ് ഭ​ക്ത​ർ കൂ​ടു​ത​ലാ​യി എ​ത്തു​ന്ന​ത്. ബു​ധ​നാ​ഴ്ച​യാ​ണ് മ​റ്റൊ​രു പ്ര​ധാ​ന ച​ട​ങ്ങാ​യ ഇ​ള​നീ​രാ​ട്ട്.

ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സം ഭ​ക്ത​ജ​ന​പ്ര​വാ​ഹ​മാ​യി​രു​ന്നെ​ങ്കി​ൽ തി​ങ്ക​ളാ​ഴ്ച ദ​ർ​ശ​ന​ത്തി​ന് വ​ള​രെ കു​റ​ച്ച് ആ​ളു​ക​ൾ മാ​ത്ര​മാ​ണ് എ​ത്തി​യ​ത്. വൈ​ശാ​ഖോ​ത്സ​വ​ത്തി​ന്‍റെ പ്ര​ധാ​ന ദി​വ​സ​മാ​യ ചൊ​വ്വാ​ഴ്ച കൂ​ടു​ത​ൽ ആ​ളു​ക​ൾ എ​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.