വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചു; ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി അ​റ​സ്റ്റി​ൽ
Thursday, June 19, 2025 5:27 PM IST
ത​ല​ശേ​രി: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പാ​ല​യാ​ട് ക്യാം​പ​സി​ൽ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ.

ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി, കു​റ്റ്യാ​ടി ദേ​വ​ർ​കോ​വി​ൽ ക​ല്ലാ​ൻ​ക​ണ്ടി കെ.​കെ.​കു​ഞ്ഞ​ഹ​മ്മ​ദി​നെ​യാ​ണ് (59) ധ​ർ​മ​ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യാ​ണു പ​രാ​തി ന​ൽ​കി​യ​ത്. 2024ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

വി​ദ്യാ​ർ​ഥി​നി​യെ അ​ധ്യാ​പ​ക​ന്‍റെ ചേം​ബ​റി​ലും ത​ല​ശേ​രി​യി​ലെ ലോ​ഡ്ജി​ലും എ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. വി​ദ്യാ​ർ​ഥി​നി നേ​രി​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ കു​ഞ്ഞ​ഹ​മ്മ​ദി​നെ റി​മാ​ൻ​ഡ് ചെ​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.