നിലമ്പൂര്‍ ഇന്നു ബൂത്തിൽ; ഒരുക്കങ്ങള്‍ പൂര്‍ണം
Thursday, June 19, 2025 3:18 AM IST
മലപ്പുറം: നിലമ്പൂര്‍ മണ്ഡലത്തില്‍ ഇന്നു വിധിയെഴുത്ത്. ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആറ് സ്വതന്ത്രരടക്കം പത്ത് സ്ഥാനാര്‍ഥികളാണു മത്സരരംഗത്തുള്ളത്.
അഡ്വ. മോഹന്‍ ജോര്‍ജ് (ഭാരതീയ ജനതാ പാര്‍ട്ടി), ആര്യാടന് ഷൗക്കത്ത് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), എം. സ്വരാജ് (സിപിഎം), അഡ്വ. സാദിക് നടുത്തൊടി (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ), പി.വി. അന്‍വര്‍ (സ്വതന്ത്രന്), എന്‍. ജയരാജന് (സ്വതന്ത്രന്), പി. രാധാകൃഷ്ണന് നമ്പൂതിരിപ്പാട് (സ്വതന്ത്രന്), വിജയന് (സ്വതന്ത്രന്), ജി. സതീഷ് കുമാര്‍ (സ്വതന്ത്രന്), ഹരിനാരായണന് (സ്വതന്ത്രന്) എന്നിവരാണ് സ്ഥാനാർഥികൾ.
ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കൻഡറി സ്കൂളില്‍നിന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പോളിംഗ് സാമഗ്രികള്‍ ഏറ്റുവാങ്ങി. ഇന്ന് പുലര്‍ച്ചെ 5.30ന് മോക്പോള്‍ ആരംഭിക്കും.
രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് പോളിംഗ്. ഹോം വോട്ടിംഗിന് അനുമതി ലഭിച്ച 1254 പേര്‍ക്കുള്ള വോട്ടെടുപ്പ് 16നു പൂര്‍ത്തിയായി.