ആം ആദ്മി സംസ്ഥാന നേതൃയോഗം
Wednesday, June 18, 2025 1:02 AM IST
കൊച്ചി: ആം ആദ്മി പാര്‍ട്ടി (എഎപി) സംസ്ഥാന നേതൃയോഗം 21, 22 തീയതികളില്‍ ആലുവ കുഞ്ചാട്ടുകര ശാന്തിഗിരി ആശ്രമത്തില്‍ നടക്കും. കേരളത്തിന്റെ ചുമതലയുള്ള എഎപി ദേശീയ നേതാവ് ഡോ. ഷെല്ലി ഒബ്രോയ് പങ്കെടുക്കും.
സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും പൊതുജനാരോഗ്യ, സാമ്പത്തിക, തൊഴില്‍ തുടങ്ങിയ മേഖലകളിലെ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും.