തിരൂരിൽ കുഞ്ഞിനെ വിറ്റു; അഞ്ചു പേർ അറസ്റ്റിൽ
Wednesday, June 18, 2025 2:01 AM IST
മലപ്പുറം: തിരൂരിൽ ഒന്പത് മാസം പ്രായമായ കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്ക് വില്പന നടത്തിയ സംഭവത്തിൽ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കുഞ്ഞിനെ വിറ്റവരും വാങ്ങിയവരും തമിഴ്നാട് സേലം സ്വദേശികളാണ്. വിവരമറിഞ്ഞതിനെത്തുടർന്ന് കുഞ്ഞിനെ തിരൂർ പോലീസ് ശിശുപരിപാലന കേന്ദ്രത്തിലേക്കു മാറ്റി.
കുഞ്ഞിന്റെ അമ്മ കീർത്തന, രണ്ടാനച്ഛൻ ശിവ, കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി, ഇടനിലക്കാരായ ശെന്തിൽ കുമാർ, പ്രേമലത എന്നിവരെ അറസ്റ്റ് ചെയ്തതായി തിരൂർ പോലീസ് അറിയിച്ചു. കുഞ്ഞിനെ വാങ്ങിയത് വളർത്തുക എന്ന ലക്ഷ്യത്തോടെയാണെന്നു കുഞ്ഞിനെ വാങ്ങിയ യുവതി പോലീസിനോട് വെളിപ്പെടുത്തി.