തെരഞ്ഞെടുപ്പുഫലം യുഡിഎഫില്‍ പ്രതിസന്ധിയുടെ ആക്കം കൂട്ടുമെന്ന്
Tuesday, June 17, 2025 2:34 AM IST
തിരുവനന്തപുരം: മതരാഷ്ട്ര വാദികളുമായുള്ള അവിശുദ്ധ ബന്ധത്തിനു യുഡിഎഫ് കനത്ത വില നൽകേണ്ടിവരുമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
നിലന്പൂരിൽ സംഭവിക്കാൻ പോകുന്ന കനത്ത പരാജയം കേരളത്തിലെ യുഡിഎഫിന്റെ ആഭ്യന്തര പ്രതിസന്ധിയുടെ ആക്കം കൂട്ടും.
മൂന്നാമൂഴത്തിലേക്കു മുന്നേറുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആശയ രാഷ്്ട്രീയശക്തീകരണത്തിന്റെ പ്രഖ്യാപനം ആയിരിക്കും നിലന്പൂർ തെരഞ്ഞെടുപ്പു ഫലമെന്നും ബിനോയ് വിശ്വം പറഞ്ഞു.