തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്നു ന​​​ട​​​ക്കു​​​ന്ന കേ​​​ര​​​ള സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ലാ സെ​​​ന​​​റ്റി​​​ല്‍ ചാ​​​ന്‍​സ​​​ല​​​ര്‍ കൂ​​​ടി​​​യാ​​​യ ഗ​​​വ​​​ര്‍​ണ​​​ര്‍ രാ​​​ജേ​​​ന്ദ്ര വി​​​ശ്വ​​​നാ​​​ഥ് അ​​​ര്‍​ലേ​​​ക്ക​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കും. സെ​​​ന​​​റ്റ് യോ​​​ഗ​​​ത്തി​​​ലെ ആ​​​ദ്യ അ​​​ജ​​​ണ്ട​​​യാ​​​യി നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​ത് ഗ​​​വ​​​ര്‍​ണ​​​റു​​​ടെ പ്ര​​​സം​​​ഗ​​​മാ​​​ണ്.

സി​​​ന്‍​ഡി​​​ക്ക​​​റ്റി​​​ലേ​​​ക്കു​​​ള്ള വി​​​ദ്യാ​​​ര്‍​ഥി പ്ര​​​തി​​​നി​​​ധി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ വോ​​​ട്ടിം​​​ഗും ഇ​​​ന്നാ​​​ണ് തീ​​​രു​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ല്‍ ചാ​​​ന്‍​സ​​​ല​​​ര്‍ (ഗ​​​വ​​​ര്‍​ണ​​​ര്‍), പ്രൊ ​​​ചാ​​​ന്‍​സ​​​ല​​​ര്‍ (ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി), വൈ​​​സ് ചാ​​​ന്‍​സ​​​ല​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ക്കം 96 പേ​​​ര്‍​ക്ക് വോ​​​ട്ട​​​വ​​​കാ​​​ശ​​​മു​​​ണ്ട്.

എ​​​ന്നാ​​​ല്‍, സാ​​​ധ​​​ര​​​ണ​​​യാ​​​യി ചാ​​​ന്‍​സ​​​ല​​​റും പ്രൊ ​​​ചാ​​​ന്‍​സ​​​ല​​​റും യോ​​​ഗ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​റി​​​ല്ല. കേ​​​ര​​​ള സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ലാ സി​​​ന്‍​ഡി​​​ക്ക​​​റ്റി​​​ലെ വി​​​ദ്യാ​​​ര്‍​ഥി പ്ര​​​തി​​​നി​​​ധി​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​നു​​​ള്ള വോ​​​ട്ടിം​​​ഗ് ഇ​​​ന്നു രാ​​​വി​​​ലെ 8.30 മു​​​ത​​​ല്‍ 10 വ​​​രെ​​​യാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്. ഇ​​​ന്നുത​​​ന്നെ ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​ന​​​വും ഉ​​​ണ്ടാ​​​കും. കെ​​​എ​​​സ്‌​​​യു പ്ര​​​തി​​​നി​​​ധി​​​യാ​​​യി മു​​​ഹ​​​മ്മ​​​ദ് ഷി​​​നാ​​​സ് ബാ​​​ബു, എ​​​സ്എ​​​ഫ്‌​​​ഐ​​​ക്കു​​​വേ​​​ണ്ടി വൈ​​​ഭ​​​വ് ചാ​​​ക്കോ എ​​​ന്നി​​​വ​​​രാ​​​ണ് മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്.


ഇ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 1.30ന് ​​​രാ​​​ജ്ഭ​​​വ​​​നി​​​ല്‍ വൈ​​​സ് ചാ​​​ന്‍​സ​​​ല​​​ര്‍​മാ​​​രു​​​ടെ യോ​​​ഗ​​​വും ചേ​​​രു​​​ന്നു​​​ണ്ട്. അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​നം, പ​​​രീ​​​ക്ഷാ ന​​​ട​​​ത്തി​​​പ്പ്, ഉ​​​ന്ന​​​തവി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ലെ വി​​​ഷ​​​യ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ ച​​​ര്‍​ച്ച​​​യാ​​​കു​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന.