തി​രു​വ​ന​ന്ത​പു​രം: സ്‌​കൂ​ള്‍ പ​ഠ​ന​സ​മ​യം വ​ര്‍ധി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​കു​ന്ന അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് കെ​പി​എ​സ്എ​ച്ച്എ (കേ​ര​ള പ്രൈ​വ​റ്റ് സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍) സം​സ്ഥാ​ന സ​മി​തി സ​ര്‍ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഒ​രേ സ്‌​കൂ​ളി​ല്‍ പ്രൈ​മ​റി​യി​ലെ കു​ട്ടി​ക​ള്‍ക്കും ഹൈ​സ്‌​കൂ​ളി​ലെ കു​ട്ടി​ക​ള്‍ക്കും ര​ണ്ട് പ്ര​വ​ര്‍ത്ത​ന സ​മ​യം ന​ട​പ്പാ​ക്ക​ണ​മെ​ന്ന നി​ര്‍ദ്ദേ​ശം അ​പ്രാ​യോ​ഗി​ക​മാ​ണ്.

ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ന്‍റെ സ​മ​യ​ക്ര​മം അ​നു​സ​രി​ച്ചും പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ന്‍റെ സ​മ​യ​ക്ര​മം അ​നു​സ​രി​ച്ച് മ​റ്റൊ​രു സ​മ​യ​ത്തും ബെ​ല്ല​ടി​ക്കു​ന്ന​ത് കു​ട്ടി​ക​ള്‍ക്ക് മ​ന​സി​ലാ​ക്കു​ക പ്ര​യാ​സ​മാ​ണ്. ഓ​രോ വി​ഭാ​ഗ​ത്തി​നും വ്യ​ത്യ​സ്ത സ​മ​യ​ക്ര​മം ന​ട​പ്പി​ലാ​ക്ക​ണ​മെ​ങ്കി​ല്‍ ഓ​രോ വി​ഭാ​ഗ​ത്തി​നും പ്ര​ത്യേ​കം ഹെ​ഡ്മാ​സ്റ്റ​ര്‍മാ​രെ നി​യ​മി​ക്കേ​ണ്ട​താ​ണെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.


പ്ര​സി​ഡ​ന്‍റ് വി.​എം. റെ​ജി​മോ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ആ​ര്‍.​സു​നി​ല്‍കു​മാ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബി​പി​ന്‍ ഭാ​സ്‌​ക​ര്‍ ജോ ​സെ​ബാ​സ്റ്റ്യ​ന്‍, സ​ലാം ടി, ​സെ​ക്ര​ട്ട​റി​മാ​രാ​യ ജേ​ക്ക​ബ് അ​റ​യ്ക്ക​ല്‍, ഷാ​ജി വ​ര്‍ഗീ​സ്, വി.​കെ.​ഫൈ​സ​ല്‍, വ​നി​ത ഫോ​റം ക​ണ്‍വീ​ന​ര്‍ എ​സ്.​സ്മി​ത, അ​ക്കാ​ദ​മി​ക്ക് കൗ​ണ്‍സി​ല്‍ ക​ണ്‍വീ​ന​ര്‍ എം.​കെ.​ഗി​രീ​ഷ്, ചെ​യ​ര്‍മാ​ന്‍ എം.​കെ.​സൈ​ന​ബ, ഗ്രീ​വ​ന്‍സ് സെ​ല്‍ ക​ണ്‍വീ​ന​ര്‍ ദി​ലീ​പ് കു​മാ​ര്‍, മാ​ധ്യ​മ വി​ഭാ​ഗം ക​ണ്‍വീ​ന​ര്‍ ജോ​ബെ​റ്റ് തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.