ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു തലശേരിയിൽ
Tuesday, June 17, 2025 2:34 AM IST
തലശേരി: ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിയമസഭാ സ്പീക്കർ എ.എന്‍. ഷംസീര്‍ ഇന്ന് നിർവഹിക്കും.
ഇന്നു രാവിലെ 9.30ന് തലശേരി സാന്‍ജോസ് മെട്രോപൊളിറ്റന്‍ സ്കൂള്‍ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖപ്രസംഗം നടത്തും.
രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടർ ബെന്നി വാഴപ്പിള്ളില്‍, സാന്‍ജോസ് മെട്രോപൊളിറ്റൻ സ്കൂള്‍ പ്രിൻസിപ്പൽ സിസ്റ്റര്‍ മോളി ജോസഫ്, ദീപിക കണ്ണൂർ റസിഡന്റ് മാനേജർ ഫാ. ജോബിന് വലിയപറമ്പില്‍, അസി. റസിഡന്റ് മാനേജര്‍ ഫാ. വിപിൻ വെമ്മേനിക്കട്ടയില്‍, ദീപിക സീനിയര്‍ സര്‍ക്കുലേഷന്‍ മാനേജര്‍ ജോര്‍ജ് തയ്യില്‍ എന്നിവർ പ്രസംഗിക്കും. ദീപിക സർക്കുലേഷൻ ജനറൽ മാനേജർ ഫാ. ജിനോ പുന്നമറ്റത്തില്‍ സ്വാഗതവും സാന്‍ജോസ് മെട്രോപൊളിറ്റന്‍ സ്കൂള്‍ വൈസ് പ്രൻസിപ്പൽ ഫാ. മാത്യു മുക്കുഴി നന്ദിയും പറയും.