വായനപക്ഷാചരണം സംസ്ഥാനതല ഉദ്ഘാടനം തൃശൂരിൽ
Tuesday, June 17, 2025 2:34 AM IST
തൃശൂർ: കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിൽ വായനപക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 19നു രാവിലെ 10.30നു ടൗണ്‍ ഹാളിൽ നടക്കും. മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.
ചടങ്ങിനു മുന്നോടിയായി പാറമേക്കാവ് ജംഗ്ഷൻ മുതൽ ടൗണ്‍ ഹാൾ വരെ സാംസ്കാരികഘോഷയാത്രയും കേരള കലാമണ്ഡലത്തിന്റെ സംഗീതനൃത്തശില്പ അവതരണവും ഉണ്ടായിരിക്കും.
19 മുതൽ ജൂലൈ ഏഴുവരെയാണ് വായനപക്ഷാചരണം. പത്രസമ്മേളനത്തിൽ മുരളി പെരുനെല്ലി എംഎൽഎ, വി.കെ. ഹാരിഫാബി, കെ.എൻ. ഭരതൻ, പി. തങ്കം എന്നിവർ പങ്കെടുത്തു.