മാസപ്പടി ആരോപണത്തില്‍ സിബിഐ അന്വേഷണം: ഹര്‍ജി രണ്ടിന് പരിഗണിക്കും
Wednesday, June 18, 2025 1:02 AM IST
കൊച്ചി: സിഎംആര്‍എല്‍ - എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട മാസപ്പടി ആരോപണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി ജൂലൈ രണ്ടിന് വീണ്ടും പരിഗണിക്കും.
എല്ലാ എതിര്‍കക്ഷികള്‍ക്കും നോട്ടീസ് ലഭിച്ചില്ലെന്നത് കണക്കിലെടുത്താണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി മാറ്റിയത്. മാധ്യമപ്രവര്‍ത്തകനായ എം.ആര്. അജയന് നല്കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്.