നടി കാവ്യ മാധവന്റെ പിതാവ് പി. മാധവന് അന്തരിച്ചു
Wednesday, June 18, 2025 1:01 AM IST
കൊച്ചി: നടി കാവ്യ മാധവന്റെ പിതാവും സുപ്രിയ ടെക്സ്റ്റൈല്‍സ് ഉടമയുമായ കാസര്‍ഗോഡ് നീലേശ്വരം പള്ളിക്കര വീട്ടില്‍ പി.മാധവന് (75) അന്തരിച്ചു.
ചെന്നൈയിലായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് വൈകുന്നേരം മൂന്നിന് സ്വവസതിയായ വെണ്ണലയിലെ സഫയര്കോര്ട്ട് വില്ല നമ്പര്‍ 23 ല്‍ എത്തിക്കും. തുടര്‍ന്ന് പൊതുദര്‍ശനം.
സംസ്കാരം ഇടപ്പള്ളി ശ്മശാനത്തില്‍ നാളെ രാവിലെ 10.30 ന്. ഭാര്യ: ശ്യാമള. മകന്: മിഥുന് (ഓസ്ട്രേലിയ). മരുമക്കള്‍: റിയ (ഓസ്ട്രേലിയ), നടന് ദിലീപ്.