കു​​​മ്പ​​​ള: കോ​​​യി​​​പ്പാ​​​ടി ക​​​ട​​​പ്പു​​​റ​​​ത്ത് ബാ​​​ര​​​ലു​​​ക​​​ൾ ക​​​ര​​​യ്ക്ക​​​ടി​​​ഞ്ഞു. എ​​​ച്ച്എ​​​ൻ​​​ഒ-3 എ​​​ന്ന് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ബാ​​​ര​​​ലു​​​ക​​​ളാ​​​ണ് ക​​​ഴി​​​ഞ്ഞ ര​​​ണ്ടു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി തീ​​​ര​​​ത്ത​​​ടി​​​ഞ്ഞ​​​ത്.

പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ച​​​തി​​​നെത്തുടര്‍ന്ന് അ​​​ഗ്നി​​​ര​​​ക്ഷാ​​​സേ​​​ന സ്ഥ​​​ല​​​ത്തെ​​​ത്തി ബാ​​​ര​​​ലു​​​ക​​​ൾ അ​​​ന​​​ന്ത​​​പു​​​രം വ്യ​​​വ​​​സാ​​​യ​​​മേ​​​ഖ​​​ല​​​യി​​​ലേ​​​ക്കു മാ​​​റ്റി. റ​​​വ​​​ന്യു വ​​​കു​​​പ്പി​​​ലെ​​​യും ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ലെ​​​യും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും സ്ഥ​​​ല​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു.


നൈ​​​ട്രി​​​ക് ആ​​​സി​​​ഡ് സം​​​യു​​​ക്ത​​​ത്തെ സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണ് എ​​​ച്ച്ഒ-3 എ​​​ന്ന ചു​​​രു​​​ക്ക​​​പ്പേ​​​രെ​​​ന്നാ​​ണു നി​​​ഗ​​​മ​​​നം. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ക​​​ണ്ണൂ​​​ർ തീ​​​ര​​​ത്ത് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട ക​​​പ്പ​​​ലി​​​ൽ​​നി​​​ന്ന് ക​​​ട​​​ലി​​​ലേ​​​ക്ക് പ​​​തി​​​ച്ച ബാ​​​ര​​​ലു​​​ക​​​ളാ​​​കാ​​​മെ​​​ന്ന് ക​​​രു​​​തു​​​ന്നു.

അ​​​ടു​​​ത്ത ദി​​​വ​​​സം ഗു​​​ജ​​​റാ​​​ത്തി​​​ലെ പോ​​​ർ​​​ബ​​​ന്ത​​​റി​​​ൽ​​നി​​​ന്നെ​​​ത്തു​​​ന്ന വി​​​ദ​​​ഗ്ധ​​​സം​​​ഘം ബാ​​​ര​​​ലു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച് തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ തീ​​​രു​​​മാ​​​നി​​​ക്കും.