തലയെണ്ണി; ഒന്നാം ക്ലാസിൽ 2,34,476 വിദ്യാർഥികൾ
Wednesday, June 18, 2025 2:01 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ (സർക്കാർ, എയ്ഡഡ് സ്കൂളുകൾ) ഈ അധ്യയന വർഷം ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് 2,34,476 വിദ്യാർഥികൾ.
കഴിഞ്ഞ വർഷത്തേക്കാൾ 16,510 വിദ്യാർഥികളുടെ കുറവാണ് ഇത്തവണ. ആറാം പ്രവൃത്തിദിനത്തിലെ തലയെണ്ണലിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കണക്ക് പുറത്തുവിട്ടത്.
കഴിഞ്ഞ അധ്യയനവർഷം ഒന്നാം ക്ലാസിൽ 2,50,986 വിദ്യാർഥികളാണ് പ്രവേശനം നേടിയത്. രണ്ട് മുതൽ 10 വരെ ക്ലാസുകളിൽ 29,27,513 വിദ്യാർഥികളാണ് എൻറോൾ ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ അധികമായി ഈ ക്ലാസുകളിൽ എൻറോൾ ചെയ്തത് 40,906 വിദ്യാർഥികളാണ്.
അണ് എയ്ഡഡ് സ്കൂളുകളിൽ ഇത്തവണ ഒന്നാം ക്ലാസിൽ ചേർന്നത് 47,863 കുട്ടികളാണ് കഴിഞ്ഞ വർഷം അണ് എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസിൽ 47,862 വിദ്യാർഥികളായിരുന്നു പ്രവേശനം നേടിയത്. ഇത്തവണ എണ്ണത്തിൽ ഒരു വിദ്യാർഥിയുടെ വർധനയുണ്ടായി.