കെ. ഹരികുമാർ കെഎംഎ പ്രസിഡന്റ്
Wednesday, June 18, 2025 1:02 AM IST
കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷന് (കെഎംഎ) 2025-26 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
കോട്ടയ്ക്കൽ ആര്യ വൈദ്യശാല സിഇഒ കെ. ഹരികുമാറാണ് പ്രസിഡന്റ്. സെക്രട്ടറിയായി വർമ ഹോംസ് മാനേജിംഗ് ഡയറക്ടർ അനിൽ വര്‍മയെ തെരഞ്ഞെടുത്തു.
അൽജിയേഴ്സ് ഖാലിദ് - സീനിയര്‍ വൈസ് പ്രസിഡന്റ്, ദിലീപ് നാരായണൻ -വൈസ് പ്രസിഡന്റ്, ഡോ. അനിൽ ജോസഫ് - ട്രഷറർ, ലേഖ ബാലചന്ദ്രൻ -ജോയിന്റ് സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ.