തോ​​​പ്പും​​​പ​​​ടി: ക​​​ണ്ണ​​​മാ​​​ലി, ചെ​​​റി​​​യ​​ക​​​ട​​​വ്, കാ​​​ട്ടി​​​പ്പ​​​റ​​​മ്പ് പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ നേ​​​രി​​​ടു​​​ന്ന രൂ​​ക്ഷ​​മാ​​​യ ക​​ട​​​ലാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് പ​​​രി​​​ഹാ​​​രം കാ​​​ണു​​​ന്ന​​​തു​​​വ​​​രെ ശ​​​ക്ത​​​മാ​​​യ സ​​​മ​​​രം സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​ൻ കൊ​​​ച്ചി, ആ​​​ല​​​പ്പു​​​ഴ രൂ​​​പ​​​ത​​​ക​​​ളി​​​ലെ വൈ​​​ദി​​​ക​​​രു​​​ടെ​​​യും സം​​​ഘ​​​ട​​​നാ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ​​​യും അ​​ല്മാ​​യ​ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ​​​യും സം​​​യു​​​ക്ത​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

ആ​​​ല​​​പ്പു​​​ഴ, കൊ​​​ച്ചി രൂ​​​പ​​​ത​​​ക​​​ളു​​​ടെ സം​​​യു​​​ക്ത നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള കെ​​​യ​​​ർ ചെ​​​ല്ലാ​​​നം - കൊ​​​ച്ചി വി​​​ളി​​​ച്ചു ചേ​​​ർ​​​ത്ത യോ​​​ഗ​​​ത്തി​​​ലാ​​​ണ് തീ​​​രു​​​മാ​​​നം. പ്ര​​​ക്ഷോ​​​ഭം ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​ന്ന് തീ​​​ര​​​മേ​​​ഖ​​​ല​​​യി​​​ൽ ഉ​​​ട​​​നീ​​​ളം വി​​​ളം​​​ബ​​​ര ജാ​​​ഥ​​​ക​​​ൾ ന​​​ട​​​ത്തും.

20 ന് ​ ​​കൊ​​​ച്ചി, ആ​​​ല​​​പ്പു​​​ഴ രൂ​​​പ​​​ത​​​ക​​​ളി​​​ലെ വൈ​​ദി​​ക​​​ർ തോ​​​പ്പും​​​പ​​​ടി ബി​​ഒ​​ടി ജം​​​ഗ്ഷ​​​നി​​​ൽ ഏ​​​ക​​​ദി​​​ന ഉ​​​പ​​​വാ​​​സ സ​​​മ​​​രം സം​​​ഘ​​​ടി​​​പ്പി​​​ക്കും. ഉ​​​പ​​​വാ​​​സ​​സ​​​മ​​​ര​​​ത്തി​​​ന് ര​​​ണ്ട് രൂ​​​പ​​​ത​​​ക​​​ളി​​​ലെ​​​യും വി​​​കാ​​​രി ജ​​​ന​​​റാ​​ൾ​​​മാ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കും.

യോ​​​ഗ​​​ത്തി​​​ൽ മോ​​​ൺ. ഷൈ​​​ജു പ​​​രി​​​യാ​​​ത്തു​​​ശേ​​​രി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ആ​​​ല​​​പ്പു​​​ഴ വി​​​കാ​​​രി ജ​​​ന​​​റാ​​ൾ മോ​​​ൺ. ജോ​​​യി പു​​​ത്ത​​​ൻ​​വീ​​​ട്ടി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. കെ​​ആ​​​ർ​​എ​​​ൽ​​സി​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി റ​​​വ. ​ഡോ. ​​ജി​​​ജു അ​​​റ​​​ക്ക​​​ത്ത​​​റ, ജോ​​​സ​​​ഫ് ജൂ​​​ഡ്, റ​​​വ.​​ഡോ.​ ജോ​​​ണി സേ​​​വ്യ​​​ർ പു​​​തു​​​ക്കാ​​​ട്, ഫാ.​​​ജോ​​​പ്പ​​​ൻ അ​​​ണ്ടി​​ശേ​​രി, ഫാ. ​​​സോ​​​ള​​​മ​​​ൻ ചാ​​​ര​​​ങ്ങാ​​​ട്ട്, കെ​​​യ​​​ർ ചെ​​​ല്ലാ​​​നം ക​​​ൺ​​​വീ​​​ന​​​ർ ടി.​​​എ. ഡാ​​​ൽ​​​ഫി​​​ൻ. കെ​​എ​​​ൽ​​സി​​എ സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ബി​​​ജു ജോ​​​സി ക​​​രു​​​മാ​​​ഞ്ചേ​​​രി, പൈ​​​ലി ആ​​​ലു​​​ങ്ക​​​ൽ, ബാ​​​ബു കാ​​​ളി​​​പ്പ​​​റ​​​മ്പി​​​ൽ എ​​ന്നി​​വ​​ർ പ്ര​​​സം​​​ഗി​​​ച്ചു.


ഉ​​​പ​​​വാ​​​സ സ​​​മ​​​ര​​​ത്തി​​​ന്‌ നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന​​​തി​​​ന്‌ റ​​​വ. ഡോ. ​​​ജോ​​​ണി സേ​​​വ്യ​​​ർ പു​​​തു​​​ക്കാ​​​ട് ചെ​​​യ​​​ർ​​​മാ​​​നും ഫാ. ​​​സോ​​​ള​​​മ​​​ൻ ചാ​​​ര​​​ങ്ങാ​​​ട്ട് വൈ​​സ് ചെ​​​യ​​​ർ​​​മാ​​​നും ഫാ.​​​ആ​​ന്‍റ​​​ണി കു​​​ഴി​​​വേ​​​ലി​​​ൽ ക​​​ൺ​​​വീ​​​ന​​​റും ജോ​​യി​​ന്‍റ് ​ക​​​ൺ​​​വീ​​​ന​​​ർ​​​മാ​​​രാ​​​യി സ​​​ന്തോ​​​ഷ് കൊ​​​ടി​​​യ​​​നാ​​​ട്, സോ​​​ഫി രാ​​​ജു, കെ​​സി​​വൈ​​എം മു​​​ൻ​​​സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ എ​​​ന്നി​​​വ​​​രെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.