പുസ്തക പ്രകാശനം ഇന്ന്
Thursday, June 19, 2025 3:01 AM IST
കോട്ടയം: ഡോ. റോയ് കള്ളിവയലിൽ, അമേരിക്കൻ ശാസ്ത്രജ്ഞരായ ഡോ. ആർ.ആർ. ഗോഗിനേനി, ഡോ. സാൽമാൻ അക്തർ എന്നിവർ ചേർന്നെഴുതിയ ‘സാമൂഹിക സൈക്യാട്രി 12 മാർഗ ദീപങ്ങൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് നടക്കും.
രാത്രി എട്ടിന് ഹോട്ടൽ ഐഡയിൽ നടക്കുന്ന ചടങ്ങിൽ ഡോ. റോയി കള്ളിവയലിൽ അധ്യക്ഷത വഹിക്കും.
എംജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ സിറിയക് തോമസ് പ്രകാശനം ചെയ്യും. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എ. ശ്രീവിലാസൻ പുസ്തകം ഏറ്റുവാങ്ങും.
കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ്, ഡോ. കെ. സുദർശൻ, ഡോ. ജോയ്സ് ജിയോ, ഡോ. സ്മിതാ രാമദാസ്, ഡോ. ജോർജ് വർഗീസ്, ഡോ. ഉഷാ പൂതിയോട് എന്നിവർ പ്രസംഗിക്കും.