കാലാവസ്ഥ പ്രതികൂലം; പുകയുന്ന "വാന്‍ഹായ് 503’ നീക്കുന്നത് വൈകും
Thursday, June 19, 2025 3:01 AM IST
കാലാവസ്ഥ പ്രതികൂലമായി തുടരുന്ന സാഹചര്യത്തില്‍ ബേപ്പൂരിനു സമീപം പുറംകടലില്‍ തീപിടിച്ച "വാന്‍ഹായ് 503’ ചരക്കുകപ്പല്‍ വലിച്ചുനീക്കുന്ന നടപടികള്‍ ദുഷ്കരമായി തുടരുന്നു.
കപ്പലിനെ നിലവില്‍ വലിച്ചുകൊണ്ടുപോകുന്ന ഓഫ് ഷോര്‍ വാരിയര്‍ കപ്പലിനു പകരം "ബോക്ക വിങ്കര്‍’എന്ന ടഗ് ദൗത്യം ഏറ്റെടുത്തു. കൊച്ചി തീരത്തിനു പടിഞ്ഞാറ് 81 നോട്ടിക്കല്‍ മൈല്‍ അകലെയാണു നിലവില്‍ കപ്പല്‍. കപ്പലില്‍നിന്ന് ഇപ്പോഴും പുക ഉയരുന്നുണ്ട്.
അതേസമയം, കപ്പലിലെ തീ പൂർണമായി അണച്ചശേഷം ദുബായ് ജബലലി തുറമുഖത്തേക്കു മാറ്റാനുള്ള സാധ്യത തേടുന്നതായാണ് വിവരം. കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഇതുവരെ രണ്ടാമത്തെ ടഗ്ഗിനെ കപ്പലുമായി ബന്ധിക്കാനായിട്ടില്ല.