ആറളം ഇനി ചിത്രശലഭ സങ്കേതം
Thursday, June 19, 2025 3:01 AM IST
തിരുവനന്തപുരം: ആറളം വന്യജീവി സങ്കേതത്തെ കേരളത്തിലെ ആദ്യത്തെ ചിത്രശലഭ സങ്കേതമാക്കി പുനർനാമകരണം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന വന്യജീവി ബോർഡ് യോഗം തീരുമാനിച്ചു.
പമ്പയിൽനിന്നും ശബരിമല സന്നിധാനം വരെ ചരക്കുനീക്കത്തിനായി റോപ്പ് വേ നിർമിക്കുന്നതിന് പ്രൊപ്പോസൽ കേന്ദ്രസർക്കാരിന് സമർപ്പിക്കും.
വിവിധ വന്യജീവി സങ്കേതങ്ങളുടെയും നിർദിഷ്ട ഇക്കോ സെൻസിറ്റീവ് സോണുകളുടെയും പുറത്തും, എന്നാൽ പത്ത് കിലോമീറ്റർ ചുറ്റളവിലുള്ളതുമായ വിവിധ സംയോജിത ഉത്പാദന ശൃംഖലകൾ, 21 ക്വാറികൾ എന്നിവയ്ക്കും അഗീകാരം നൽകി.
വയനാട് വന്യജീവി സങ്കേതത്തിലെ വനാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്ന അഞ്ച് കമ്യൂണിറ്റി സെന്ററുകളും അഞ്ച് റോഡുകളും ശിപാർശ ചെയ്യാനും തീരുമാനിച്ചു.
മന്ത്രി എ. കെ. ശശീന്ദ്രൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.