നിലമ്പൂർ ഉറപ്പല്ലേ എന്നു പിണറായി വിജയൻ
Thursday, June 19, 2025 3:01 AM IST
തിരുവനന്തപുരം: "നിലമ്പൂർ ഉറപ്പല്ലേ'യെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആത്മവിശ്വാസമുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ചിരിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഇന്നലെ രാത്രി ഏഴു മണി കഴിഞ്ഞു വാർത്താസമ്മേളനം അവസാനിപ്പിച്ച് മൈക്ക് ഓഫ് ചെയ്തു മടങ്ങവേയായിരുന്നു മുഖ്യമന്ത്രിയുടെ ഒറ്റവാക്കിലുള്ള മറുപടി.