അമലയിൽ സംസ്ഥാനതല മത്സരങ്ങൾ
Thursday, June 19, 2025 3:01 AM IST
തൃശൂർ: പത്തൊന്പതാമതു ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനത്തോടനുബന്ധിച്ചു വിമല കോളജ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം സംസ്ഥാനതലമത്സരങ്ങൾ സംഘടിപ്പിക്കുന്നു.
27നു കോളജ് കാന്പസിൽ ഹൈസ്കൂൾ വിഭാഗത്തിനു സംസ്ഥാനതല ക്വിസ് മത്സരവും ഹയർ സെക്കൻഡറി വിഭാഗത്തിനു പ്രസന്റേഷൻ മത്സരവും നടക്കും. മത്സരങ്ങളിൽ പങ്കെടുക്കുന്ന, രണ്ടു വിദ്യാർഥികൾ ഉൾപ്പെടുന്ന ഒരോ ടീമിനും നൂറുരൂപയാണ് രജിസ്ട്രേഷൻ ഫീസ്. ഫോണ്: 9446109729.