പ​ഴ​യ​ന്നൂ​ർ ഭ​ഗ​വ​തി​ക്ഷേ​ത്ര​ത്തി​ലെ സ്വ​ർ​ണ​ക്കി​രീ​ടം കാ​ണാ​നി​ല്ല
Thursday, June 19, 2025 11:15 PM IST
തൃ​ശൂ​ർ: പ​ഴ​യ​ന്നൂ​ർ ഭ​ഗ​വ​തി​ക്ഷേ​ത്ര​ത്തി​ലെ സ്വ​ർ​ണ​ക്കി​രീ​ടം കാ​ണാ​നി​ല്ല. ക്ഷേ​ത്ര​ത്തി​ലെ പു​തി​യ ദേ​വ​സ്വം ഓ​ഫി​സ​ർ ചു​മ​ത​ല​യേ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ണ്ടം-​പാ​ത്രം ര​ജി​സ്റ്റ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് 15 ഗ്രാം ​തൂ​ക്കം വ​രു​ന്ന ക​ല്ലു​ക​ൾ പ​തി​ച്ച സ്വ​ർ​ണ​ക്കി​രീ​ടം കാ​ണാ​നി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

പു​തി​യ ഓ​ഫി​സ​ർ ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​മ്പോ​ൾ പ​ണ്ടം-​പാ​ത്രം ര​ജി​സ്റ്റ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​വ​ര ജം​ഗ​മ വ​സ്തു​ക്ക​ൾ പ​രി​ശോ​ധി​ക്കാ​റു​ണ്ട്.

പു​തു​താ​യി ദേ​വ​സ്വം ഓ​ഫി​സ​റാ​യി ചു​മ​ത​ല​യേ​റ്റ സ​ച്ചി​ന്‍റെ പ​രാ​തി​യി​ൽ ദേ​വ​സ്വം വി​ജി​ല​ൻ​സ് ഓ​ഫി​സ​റാ​യ അ​സി. ക​മീ​ഷ​ണ​ർ ഷീ​ജ ക്ഷേ​ത്ര​ത്തി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. നി​ല​വി​ൽ ക്ഷേ​ത്ര​ത്തി​ലു​ണ്ടാ​യി​രു​ന്ന ഓ​ഫി​സ​ർ അ​വ​ധി​യെ​ടു​ത്ത് മാ​റി​നി​ന്ന​പ്പോ​ഴാ​ണ് പു​തി​യ ഓ​ഫി​സ​റെ ദേ​വ​സ്വം നി​യോ​ഗി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.