ലീ​ഡ്സി​ൽ ഇം​ഗ്ല​ണ്ടി​ന് ടോ​സ്, ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്; സാ​യ് സു​ദ​ർ​ശ​ന് ടെ​സ്റ്റ് അ​ര​ങ്ങേ​റ്റം, ക​രു​ൺ നാ​യ​ർ ടീ​മി​ൽ
Friday, June 20, 2025 3:22 PM IST
ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്. ലീ​ഡ്സി​ലെ ഹെ​ഡിം​ഗ്‌​ലി സ്റ്റേ​ഡി​യ​ത്തി​ൽ ടോ​സ് നേ​ടി​യ ഇം​ഗ്ലീ​ഷ് നാ​യ​ക​ൻ ബെ​ൻ സ്റ്റോ​ക്സ് ഫീ​ൽ​ഡിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ടെ​സ്റ്റി​ല്‍ ടീം ​ഇ​ന്ത്യ​യെ ശു​ഭ്‌​മാ​ന്‍ ഗി​ല്‍ ആ​ദ്യ​മാ​യി ന​യി​ക്കു​ന്ന മ​ത്സ​ര​മാ​ണി​ത്. ഇ​ന്ത്യ​യ്ക്കു വേ​ണ്ടി സാ​യ് സു​ദ​ർ​ശ​ൻ ടെ​സ്റ്റ് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന മ​ത്സ​രം കൂ​ടി​യാ​ണി​ത്. മൂ​ന്നാം ന​മ്പ​റി​ലാ​ണ് താ​രം എ​ത്തു​ക. മ​ല​യാ​ളി താ​രം ക​രു​ണ്‍ നാ​യ​രും ഇ​ന്ത്യ​യു​ടെ പ്ലേ​യിം​ഗ് ഇ​ല​വ​നി​ലു​ണ്ട്.

ഇ​ന്ത്യ പ്ലേ​യിം​ഗ് ഇ​ല​വ​ൻ: യ​ശ​സ്വി ജ​യ്സ്വാ​ൾ, കെ.​എ​ൽ. രാ​ഹു​ൽ, സാ​യ് സു​ദ​ർ​ശ​ൻ, ശു​ഭ്മ​ൻ ഗി​ൽ (ക്യാ​പ്റ്റ​ൻ), ഋ​ഷ​ഭ് പ​ന്ത്, ക​രു​ൺ നാ​യ​ർ, ര​വീ​ന്ദ്ര ജ​ഡേ​ജ, ശാ​ർ​ദു​ൽ താ​ക്കൂ​ർ, പ്ര​സി​ദ്ധ് കൃ​ഷ്ണ, ജ​സ്പ്രി​ത് ബും​റ, മു​ഹ​മ്മ​ദ് സി​റാ​ജ്.

ഇം​ഗ്ല​ണ്ട് പ്ലേ​യിം​ഗ് ഇ​ല​വ​ൻ: സാ​ക് ക്രൗ​ളി, ബെ​ൻ ഡ​ക്ക​റ്റ്, ഒ​ല്ലി പോ​പ്പ്, ജോ ​റൂ​ട്ട്, ഹാ​രി ബ്രൂ​ക്ക്, ബെ​ൻ സ്റ്റോ​ക്സ് (ക്യാ​പ്റ്റ​ൻ), ജാ​മി സ്മി​ത്ത്, ക്രി​സ് വോ​ക്സ്, ബ്രൈ​ഡ​ൻ ക​ഴ്സ്, ജോ​ഷ് ടം​ഗ്, ഷോ​യി​ബ് ബ​ഷീ​ർ.

റ​ണ്‍​മെ​ഷീ​ൻ വി​രാ​ട് കോ​ഹ്‌​ലി​യും ഹി​റ്റ്മാ​ൻ രോ​ഹി​ത് ശ​ർ​മ​യും വി​ര​മി​ച്ച ശേ​ഷ​മു​ള്ള ആ​ദ്യ പ​ര​ന്പ​ര​യാ​ണി​ത്. അ​ടു​ത്ത ലോ​ക ടെ​സ്റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള തു​ട​ക്കം കൂ​ടി​യാ​ണി​ത്. 2007ന് ​ശേ​ഷം ഇം​ഗ്ല​ണ്ടി​ൽ ഇ​തു​വ​രെ ഒ​രു പ​ര​ന്പ​ര നേ​ടാ​ൻ ഇ​ന്ത്യ​ക്കു സാ​ധി​ച്ചി​ട്ടി​ല്ല. സീ​നി​യ​ർ താ​ര​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ൽ ഗി​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലി​റ​ങ്ങു​ന്ന യു​വ​നി​ര​യു​ടെ മു​ന്നി​ലു​ള്ള വെ​ല്ലു​വി​ളി പ​ര​ന്പ​ര നേ​ട്ട​മാ​ണ്.

രോ​ഹി​ത് ശ​ർ​മ (368 റ​ണ്‍​സ്), കെ.​എ​ൽ. രാ​ഹു​ൽ (315), ചേ​തേ​ശ്വ​ർ പൂ​ജാ​ര (306), ര​വീ​ന്ദ്ര ജ​ഡേ​ജ (287), കോ​ഹ്‌​ലി (249) എ​ന്ന​വി​രാ​യി​രു​ന്നു ക​ഴി​ഞ്ഞ ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​ൽ ഇ​ന്ത്യ​ൻ ബാ​റ്റിം​ഗ് ക​രു​ത്ത്. രാ​ഹു​ലും ജ​ഡേ​ജ​യും മാ​ത്ര​മാ​ണ് ഇ​വ​രി​ൽ ഇ​ന്ന​ത്തെ ടീ​മി​ൽ ക​ളി​ക്കാ​നു​ള്ള​ത്.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.