യു​പി​യി​ൽ ന​ഴ്സി​നെ ലൈം​ഗീ​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു; ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ ഒ​ളി​വി​ൽ
Sunday, June 22, 2025 12:14 AM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഭാ​ദോ​ഹി​യി​ൽ ന​ഴ്സി​നെ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ ലൈം​ഗീ​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു. സം​ഭ​വ​ത്തി​ൽ രോ​ഹി​ത് (മോ​ഹി​ത്) എ​ന്ന​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ഇ​യാ​ൾ ഒ​ളി​വി​ലാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

ജൂ​ൺ അ​ഞ്ചി​നാ​ണ് സം​ഭ​വം. ന​ഴ്‌​സ് ഫോ​ൺ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ ഇ​യാ​ൾ ഉ​പ​ദ്ര​വി​ക്കാ​ൻ തു​ട​ങ്ങു​ക​യാ​യി​രു​ന്നു. യു​വ​തി പ്ര​തി​ഷേ​ധി​ച്ച​പ്പോ​ൾ ഇ​യാ​ൾ മു​ടി​യി​ൽ പി​ടി​ച്ച് ഇ​ടി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്തു.

ന​ഴ്‌​സി​ന്‍റെ നി​ല​വി​ളി കേ​ട്ട് ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്ട​ർ​മാ​രും മ​റ്റു​ള്ള​വ​രും എ​ത്തി രോ​ഹി​തി​നെ ശ​കാ​രി​ക്കു​ക​യും പ​റ​ഞ്ഞ​യ​ക്കു​ക​യും ചെ​യ്തു​വെ​ന്ന് എ​സ്എ​ച്ച്ഒ പ​റ​ഞ്ഞു. രോ​ഹി​ത് പ​തി​വാ​യി രോ​ഗി​ക​ളു​മാ​യി ആ ​ആ​ശു​പ​ത്രി​യി​ൽ വ​രാ​റു​ണ്ടെ​ന്ന് എ​സ്എ​ച്ച്ഒ പ​റ​ഞ്ഞു, രോ​ഹി​തി​നെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.