ഓ​പ്പ​റേ​ഷ​ൻ സി​ന്ധു; ര​ണ്ട് വി​മാ​ന​ങ്ങ​ൾ കൂ​ടി ഇ​ന്ന് എ​ത്തും
Sunday, June 22, 2025 10:55 AM IST
ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ധു​വി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു മ​ല​യാ​ളി ഉ​ൾ​പ്പ​ടെ 1117 പേ​ർ രാ​ജ്യ​ത്ത് തി​രി​ച്ചെ​ത്തി​യെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. ശ​നി​യാ​ഴ്ച രാ​ത്രി 11.30ന് ​എ​ത്തി​യ വി​മാ​ന​ത്തി​ൽ 290 പേ​രു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​ന്ന് ര​ണ്ട് വി​മാ​ന​ങ്ങ​ൾ കൂ​ടി എ​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഇ​സ്ര​യേ​ൽ - ഇ​റാ​ൻ സം​ഘ​ർ​ഷം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ടെ ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും ഇ​ന്ത്യ​ക്കാ​രെ സു​ര​ക്ഷി​ത​രാ​ക്കാ​നു​ള്ള ഓ​പ്പ​റേ​ഷ​ൻ സി​ന്ധു പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​റാ​നി​ലെ എ​ല്ലാ ഇ​ന്ത്യാ​ക്കാ​രെ​യും ഒ​ഴി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഇ​റാ​നി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ഇ​ന്ത്യ​ക്കാ​ര്‍ ടെ​ല​ഗ്രാം വ​ഴി​യോ, ഹെ​ൽ​പ്‌​ലൈ​ന്‍ ന​മ്പ​രു​ക​ളി​ലോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും എം​ബ​സി നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം ഇ​റാ​നെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​ൽ അ​മേ​രി​ക്ക​യും പ​ങ്കു​ചേ​ർ​ന്ന​തോ​ടെ പ​ശ്ചി​മേ​ഷ്യ​യി​ലാ​കെ ആ​ശ​ങ്ക ക​ന​ക്കു​ക​യാ​ണ്.

ഇ​റാ​ന്‍റെ മൂ​ന്ന് ആ​ണ​വോ​ർ​ജ കേ​ന്ദ്ര​ങ്ങ​ളി​ൽ യു​എ​സ് യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ബോം​ബി​ട്ടു. ഫോ​ർ​ദോ, ന​താ​ൻ​സ്, ഇ​സ്ഫ​ഹാ​ൻ ന്യൂ​ക്ലി​യ​ർ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​രു​ന്നു അ​മേ​രി​ക്ക​യു​ടെ ആ​ക്ര​മ​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.