ഒ​രു വ​ർ​ഗീ​യ​വാ​ദി​യു​ടെ​യും വോ​ട്ട് എ​ൽ​ഡി​എ​ഫ് വാ​ങ്ങി​യി​ല്ലെ​ന്ന് സ്വ​രാ​ജ്
Monday, June 23, 2025 12:32 PM IST
നി​ല​മ്പൂ​ർ: ഒ​രു വ​ർ​ഗീ​യവാ​ദി​യു​ടെ​യും വോ​ട്ട് എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വാ​ങ്ങി​യി​ല്ലെ​ന്ന് നി​ല​മ്പൂ​രി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​സ്വ​രാ​ജ്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​തി​ന് ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം പ്ര​തി​ഫ​ലി​ച്ചു​വെ​ന്ന് താ​ൻ ക​രു​തു​ന്നി​ല്ല. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ആ​കെ ജ​നം നി​രാ​ക​രി​ച്ചു​വെ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ല. എ​ങ്കി​ലും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പാ​ർ​ട്ടി വി​ല​യി​രു​ത്തു​മെ​ന്നും തു​ട​ർ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​ന് എ​ല്ലാ അ​ഭി​ന​ന്ദ​ന​വും നേ​രു​ന്നു​വെ​ന്നും കു​റ​ച്ചു കാ​ല​മേ ഉ​ള്ളു​വെ​ങ്കി​ലും മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യ​ട്ടെ എ​ന്നും എം.​സ്വ​രാ​ജ് പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.