തിരുവനന്തപുരത്ത് കറങ്ങി നടന്ന് കാപ്പ കേസ് പ്രതി; കസ്റ്റഡിയിലെടുത്ത് പോലീസ്‌
Tuesday, June 24, 2025 12:55 AM IST
തിരുവനന്തപുരം: ക്രിമിനൽ കേസുകളിൽപെട്ട് കാപ്പ ആക്ടിൽ നാടുകടത്തിയ പ്രതി നാട്ടിൽ തിരികെയെത്തിയതിനു പിന്നാലെ കസ്റ്റഡിയിലെടുത്ത് പോലീസ്. ഉഴമലയ്ക്കൽ കുളപ്പടശ്രുതി ഭവനിൽ ശ്രീലാൽ(26) ആണ് കസ്റ്റഡിയിലായത്.

ആര്യനാട് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആര്യനാടും സമീപ പൊലീസ് സ്റ്റേഷൻ പരിധിയിലും കവർച്ച, വധശ്രമം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതിയും കാപ്പാ നിയമ പ്രകാരം മുൻപ് കരുതൽ തടങ്കലിൽ കഴിഞ്ഞിരുന്നയാളുമായ ശ്രീലാൽ ജയിൽ മോചിതനായി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതോടെയാണ് മാസങ്ങൾക്ക് മുമ്പ് ഇയാളെ ജില്ലയ്ക്ക് പുറത്തേക്ക് കടത്തിയത്.

ഏപ്രിൽ മുതൽ ആറ് മാസത്തേക്ക് തിരുവനന്തപുരം പ്രവേശിക്കാൻ പാടില്ലെന്ന തിരുവനന്തപുരം റെയ്ഞ്ച് ഡിഐജിയുടെ ഉത്തരവ് നിലനിൽക്കേയാണ് ഇയാളെ ആര്യനാടും പരിസരത്തും കണ്ടതായി വിവരം ലഭിച്ചത്. രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ ആര്യനാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അജീഷും സംഘവും നടത്തിയ പരിശോധനയിൽ ആര്യനാട്-നെടുമങ്ങാട് റൂട്ടിലെ കൊങ്ങണത്ത് നിന്നും പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.