Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Review
Back to home
ദുരന്തമായി കാലാ...!
പാ.രഞ്ജിത്ത് എന്ന സംവിധായകൻ മികച്ചൊരു വലിച്ചുനീട്ടലുകാരനാണെന്ന് "കാല' എന്ന ചിത്രത്തിലൂടെ തെളിയിച്ചിരിക്കുകയാണ്. എന്തിനാണ് ഹേ, ഇത്തരമൊരു ഇടത്തിലേക്ക് സ്റ്റൈൽ മന്നൻ രജനികാന്തിനെ കൊണ്ടിട്ടത്? രണ്ടേമുക്കാൽ മണിക്കൂറിലേറെയുള്ള കഥപറച്ചിൽ പ്രക്രിയക്കിടയിൽ രജനി എന്ന നടനെ വേണ്ടവിധത്തിൽ ഉപയോഗിക്കാൻ സംവിധായകനു കഴിയാതെ വന്നതോടെ കാല ചുമ്മാ ഒരു ഡോണ്‍ കഥയായി അസ്തമിക്കുകയായിരുന്നു.



മാസിന് പകരം, ജനങ്ങൾക്കിടയിൽ നിൽക്കുന്ന സാധാരണക്കാരനായ നായകനായി രജനി (കരികാലൻ) എത്തുന്പോൾ തനതായ സ്റ്റൈലിൽ തിളങ്ങി നിൽക്കാൻ കക്ഷിക്ക് കഴിയുന്നുണ്ട്. ചില കഥകളിലെ പോരായ്മകൾ നായകന്‍റെ പ്രകടന മേന്മകൊണ്ട് മാഞ്ഞുപോകാറുണ്ട്. എന്നാൽ ഇവിടെ വലിച്ചു നീട്ടിയ കഥയ്ക്ക് മുന്നിൽ പലപ്പോഴും നായകന് അടിപതറിപ്പോകുകയാണ്. കാലം വേഗത്തിലോടുന്പോൾ, വേഗമില്ലാത്ത ചിത്രം ഒരുക്കി പാ.രഞ്ജിത്ത് പ്രേക്ഷകരെ വഞ്ചിക്കുകയായിരുന്നു.



സ്റ്റൈൽ കൊള്ളാം, പക്ഷേ...

നിങ്ങൾ രജനി ആരാധകനാണോ? എങ്കിൽ നിങ്ങൾക്ക് കോരിത്തരിക്കാനുള്ള പഴയ സംഭവങ്ങളൊക്കെ കാലയിലും കുത്തിനിറച്ചിട്ടുണ്ട്. അടിക്ക് അടി, കലക്കൻ ഗെറ്റപ്പ്, പാട്ട്, ഡാൻസ്.. പക്ഷേ, രജനിയുടെ മാസ്റ്റർ പീസായ പഞ്ച് ഡയലോഗുകൾ എല്ലാം കാലയിൽ പഞ്ചില്ലാതെ കൂപ്പുകുത്തുകയായിരുന്നു.

മുംബൈയിലെ ധാരാവിയിൽ താമസിക്കുന്ന തമിഴന്മാരുടെ കാവലാളായാണ് രജനി ചിത്രത്തിൽ എത്തുന്നത്. അപ്പോൾ പിന്നെ അടിക്കും ഇടിക്കും ചിത്രത്തിൽ കുറവൊന്നും ഉണ്ടാകില്ലല്ലോ. ആശയ ദാരിദ്യ്രം, കഥാ ദാരിദ്യ്രം എന്നീ സംഗതികൾ തലപൊക്കുന്പോൾ സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങൾ സിനിമയിൽ കയറിക്കൂടുക സ്വഭാവികം. നിലം വിട്ടുകൊടുക്കാൻ തയാറാകാത്തവരുടെ നേതാവായി രജനി രംഗപ്രവേശം ചെയ്യുന്നതോടെയാണ് ചിത്രം ചൂടുപിടിച്ച് തുടങ്ങുന്നത്.



സിമ്പിൾ എൻട്രിയിലൂടെ രജനിയെ കാണിക്കുന്പോൾ തന്നെ ചിത്രം അത്രകണ്ട് മാസ് അല്ലായെന്ന് സൂചിപ്പിക്കാൻ സംവിധായകന് കഴിയുന്നുണ്ട്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ കറുപ്പ് വേഷധാരിയായി എത്തി പ്രേക്ഷക മനംകവരുന്നുണ്ട് രജനി ചിത്രത്തിൽ. സ്റ്റൈലിന്‍റെ കാര്യത്തിൽ രജനിയെ കടത്തിവെട്ടാൻ മറ്റാർക്കും ആവില്ലായെന്ന് കാലാ അടിവരയിട്ട് പറയുന്നു.

വളിപ്പ് പ്രണയം

കാലയുടെ വീട്ടുകാരെയെല്ലാം പരിചയപ്പെടുത്തി കഥ മുന്നോട്ട് പോകുന്നതിനിടയിൽ നായകന് പ്രണയം ഇല്ലെങ്കിൽ ശരിയാകില്ലല്ലോ എന്ന തോന്നലിൽ നിന്ന് ഉദയംകൊണ്ട ഒരു പ്രണയ കഥ ചിത്രത്തിൽ രംഗപ്രവേശം ചെയ്യുന്നുണ്ട്. സത്യം പറയാമല്ലോ, സംഗതി വെറും വളിപ്പായി പോയി. ഹുമ ഖുറേഷിയെ വരെ രംഗത്തിറക്കി പ്രണയരംഗങ്ങൾ കൊഴുപ്പിക്കാൻ നോക്കിയിട്ടും എല്ലാം കൈവിട്ടുപോയി. സെറീനയായി എത്തിയ ഹുമ ഖുറേഷിയുടെ പ്രകടനം ശരാശരിയിലും താഴെയായപ്പോൾ ചിത്രത്തിന്‍റെ ബാലൻസിംഗിനെത്തന്നെ അത് ബാധിച്ചു.

ഒന്നാം പകുതിയുടെ മെല്ലപ്പോക്കിനിടയിൽ പ്രതികാരവും വില്ലന്മാരുമെല്ലാം താനേ വളർന്നു വരുന്നുണ്ടായിരുന്നു. സമുദ്രക്കനി ചിത്രത്തിൽ രജനിയുടെ സുഹൃത്തായി എത്തി കോമഡികൾ വേണ്ടുവോളം വാരിവിതറുന്നുണ്ട്. രജനിയുടെ മക്കളായി സ്ക്രീനിൽ നിറഞ്ഞു നിന്ന താരങ്ങൾ ഉശിരുള്ള പ്രകടനമാണ് പുറത്തെടുത്തത്.



ഇതെന്തൊരു പോക്ക്

ആദ്യപകുതിക്ക് തൊട്ടുമുന്പായി കോൾമയിർകൊള്ളിക്കുന്ന രംഗങ്ങളൊരുക്കി പ്രേക്ഷകരെ പിടിച്ചിരുത്താൻ സംവിധായകൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, അതൊക്കെ വെറും ഗിമ്മിക്ക് മാത്രമാണെന്ന് രണ്ടാം പകുതി തുടങ്ങുന്നതോടെ മനസിലാകും. കഥ റിയലിസ്റ്റിക്കാണെങ്കിലും പറഞ്ഞുപഴകിയ പ്രതികാരകഥയുടെ അതേ അച്ചിൽ തന്നെയാണ് കാലയും സംവിധായകൻ വാർത്തെടുത്തത്. അതൊക്കെ കാണുന്പോൾ തന്നെ, ഇത് രജനിയെ വച്ചുള്ള കാട്ടിക്കൂട്ടലാണെന്ന് അറിയാതെയെങ്കിലും തോന്നിപ്പോകും.

രണ്ടാം പകുതിയിൽ സെന്‍റിമെൻസും മെലോഡ്രാമയും സ്ഥാനം പിടിക്കുന്നതോടെ കഥയുടെ പോക്ക് വീണ്ടും മന്ദഗതിയിലാകും. ഇത്തരം കാട്ടിക്കൂട്ടലുകൾക്കിടയിലും രജനിയുടെ ഭാര്യയായി എത്തിയ സെൽവിയുടെ (ഈശ്വരി റാവു) പ്രകടനം പ്രേക്ഷകമനം കീഴടക്കുന്നുണ്ട്.



വില്ലൻ ക്ലാസാണ്

വെള്ളയും കറുപ്പും മുഖാമുഖം പോരാടുന്ന കാലായിൽ വെള്ള വസ്ത്രധാരിയായ രാഷ്ട്രീയക്കാരനായാണ് നാനാ പടേക്കർ വേഷമിടുന്നത്. അടിക്കും ഇടിക്കും ഒന്നും പോകാത്ത ക്ലാസ് വില്ലനായി നാനാ പടേക്കർ ചിത്രത്തിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. ചില സമയങ്ങളിൽ മിതത്വമാർന്ന പ്രകടനംകൊണ്ട് നായകനേക്കാൾ മുകളിൽ നിൽക്കാനും നാനാ പടേക്കറിന് സാധിക്കുന്നുണ്ട്.

മണ്ണിന് വേണ്ടിയുള്ള പോരാട്ടം രണ്ടാം പകുതിയിൽ കടുക്കുന്നുണ്ടെങ്കിലും അതൊക്കെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിധായകൻ പൂർണമായും പരാജയപ്പെട്ടു. കറുപ്പിന് വേണ്ടുവോളം സ്ഥാനം നൽകി വെള്ളയുടെ പ്രഭാവം കുറയ്ക്കാൻ ക്ലൈമാക്സിനോട് അടുക്കുന്പോൾ സംവിധായകൻ ശ്രമിക്കുന്നുണ്ട്.

ക്ലൈമാക്സിൽ പ്രതീക്ഷകൾക്ക് അപ്പുറത്തേക്ക് എന്തോ സംഭവിക്കുമെന്ന് പ്രേക്ഷകർക്ക് വെറുതെ തോന്നും. എന്നാൽ പതിവ് സിനിമ സ്റ്റെെലിലേക്ക് കഥയെ തിരിച്ചെത്തിച്ച് ആവർത്തന വിരസത വേണ്ടുവോളം ഉണ്ടാക്കുന്നതിൽ പാ.രഞ്ജിത്ത് എന്ന് സംവിധായകൻ പൂർണമായും വിജയിച്ചു.

(പ്ലീസ്, ഇനിയെങ്കിലും സിനിമയെടുക്കുന്പോൾ ദൈർഘ്യം കുറച്ചാൽ നന്നായിരിക്കും.)

വി.ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"മ​ലൈ​ക്കോ​ട്ടൈ' കു​ലു​ങ്ങി​യി​ല്ല; പ​ക്ഷേ വാ​ലി​ബ​ന്‍ മോ​ശ​മാ​ക്കി​യി​ല്ല
അ​ങ്ങ​നെ മ​ല​യാ​ള​ത്തി​ന്‍റെ മോ​ഹ​ന്‍​ലാ​ല്‍ അ​വ​ത​രി​ച്ച ലി​ജോ ജോ​സ് പെ​ല്ലി​ശേരി​യു​ടെ "മ​ലൈ​ക്കോ​
ഏ​ഴു സ​മു​ദ്ര​ങ്ങ​ള്‍​ക്ക​പ്പു​റ​ത്തെ​വി​ടെ​യോ മ​നു​വി​ന്‍റെ പ്ര​ണ​യ​വി​ര​ഹം; ഒ​പ്പം ന​മ്മ​ളും
പ്ര​ണ​യം ഒ​രു ക​ട​ല്‍ ആ​ണെ​ങ്കി​ല്‍ നോ​വ് അ​തി​ന്‍റെ ക​ര​യാ​ണ്. ഹൃ​ദ​യം ഒ​രു ശം​ഖാ​യി ആ ​ക​ര​യി​ല്‍
ചാ​വേ​റു​ക​ളു​ടെ ക​റു​ത്ത രാ​ഷ്ട്രീ​യം
കൊ​ല്ലാ​നും ചാ​കാ​നും മ​ടി​യി​ല്ലാ​ത്ത ഒ​രു​കൂ​ട്ടം പേ​രു​ടെ ചി​ല മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട അ​നു​ഭ​വ​ങ
പ​ഴ​യ "ജ​വാ​ൻ' പു​തി​യ കു​പ്പി​യി​ൽ
മൂ​ന്ന് മ​ണി​ക്കൂ​റോ​ളം നീ​ള​മു​ള്ള ഒ​രു സി​നി​മ മു​ഴു​വ​ൻ "ഫ്ലാ​ഷ്ബാ​ക്ക് മോ​ഡി'​ൽ പോ​യാ​ൽ എ​ന്താ​ക
തീ​യ​റ്റ​റു​ക​ളി​ൽ ഓ​ണ​ത്ത​ല്ല്; ബോ​ക്സ് ഓ​ഫീ​സ് കീ​ഴ​ട​ക്കി "ആ​ർ​ഡി​എ​ക്സ്'
അ​ജ​ഗ​ജാ​ന്ത​രം, ത​ല്ലു​മാ​ല എ​ന്നീ സി​നി​മ​ക​ൾ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളു​ടെ മാ​സ് ഇ​ഫ​ക്ടാ​ണ് പ്രേ​ക്ഷ​ക​
വ​യ​ല​ന്‍റ് ര​ജ​നി​യു​ടെ മാ​സ് "ജയിലർ'
ആ​രാ​ധ​ക​രെ​യും പ്രേ​ക്ഷ​ക​രെ​യും തെ​റ്റാ​യ രീ​തി​യി​ൽ സ്വാ​ധീ​നി​ക്കു​മെ​ന്ന ഭീ​തി​യി​ൽ, ത​ല്ലി​ച്ച
അ​ങ്ങോ​ട്ടോ ഇ​ങ്ങോ​ട്ടോ? ക​ൺ​ഫ്യൂ​ഷ​നി​ൽ "കു​റു​ക്ക​ൻ'
സു​ന്ദ​രി​യാ​യ ഒ​രു യു​വ​തി കൊ​ല്ല​പ്പെ​ടു​ന്ന വ​ള​രെ "വ്യ​ത്യ​സ്ത​മാ​യ' ക​ഥാ​പ​ശ്ചാ​ത്താ​ല​വു​മാ​യി
കേ​ര​ള ക്രൈം ​ഫ​യ​ൽ​സ്: പ​തി​ഞ്ഞ താ​ള​ത്തി​ൽ നീങ്ങുന്ന അ​ന്വേ​ഷ​ണം
എ​ഐ കാ​മ​റ​യെ​പ്പ​റ്റി മ​ല​യാ​ളി​ക​ൾ​ക്ക് കേ​ട്ടു​കേ​ൾ​വി പോ​ലു​മി​ല്ലാ​ത്ത, മ​ല​മ്പു​ഴ​യു​ടെ വി​പ്ല
പോ​രാ​ട്ടം തൊ​ഴി​ലാ​ക്കി​യ​വ​രു​ടെ സൂപ്പർ ത്രി​ല്ല​ർ
സൈ​ക്കോ കി​ല്ല​റെ പി​ടി​ക്കാ​ൻ ന​ട​ക്കു​ന്ന പോ​ലീ​സ് ക​ഥാ​പാ​ത്ര​ങ്ങ​ൾ ക​ഴി​ഞ്ഞ കു​റ​ച്ച് വ​ർ​ഷ​ങ്ങ​
പ്രേ​ക്ഷ​ക​ന്‍റെ നെ​ഞ്ചി​ലേ​ക്ക് വെ​ടി​വ​യ്ക്കു​ന്ന "ഏ​ജ​ന്‍റ്'
ആ​ദ്യ ഫ്രെ​യിം കാ​ണു​ന്ന​തി​ന് മു​മ്പ് ത​ന്നെ ചി​ല ചി​ത്ര​ങ്ങ​ളു​ടെ വി​ധി സ്ക്രീ​നി​ൽ തെ​ളി​ഞ്ഞ് കാ
എഴുത്താഴം കൊണ്ട് അത്ഭുതപ്പെടുത്തുന്ന "പാച്ചുവും അത്ഭുതവിളക്കും'
ഒ​രു ന​വാ​ഗ​ത​സം​വി​ധാ​യ​ക​ൻ ത​ന്‍റെ ആ​ദ്യ ചി​ത്രം ഒ​രു​ക്കു​മ്പോ​ൾ ഏ​ത് ത​ര​ത്തി​ലു​ള്ള ക​ഥ തെ​ര​ഞ്
ക​ഠി​നം, ക​ഠോ​രം ഈ ​ഇ​ടം ക​ണ്ടെ​ത്ത​ൽ ശ്ര​മം
ലോ​ക​ത്തി​ൽ സ്വ​ന്ത​മാ​യി ഒ​രു ഇ​ടം ക​ണ്ടെ​ത്തു​ക എ​ന്ന മ​നു​ഷ്യ​ന്‍റെ ആ​ഗ്ര​ഹ​ത്തി​ന്‍റെ ക​ഥ പ​റ​യു
പ്രേ​ക്ഷ​ക​നി​ലെ പ്ര​ണ​യി​താ​വി​നെ അ​ള​ക്കു​ന്ന "പ്ര​ണ​യ​വി​ലാ​സം'
"പാ​ടാ​ത്ത പൈ​ങ്കി​ളി' എ​ന്ന ഒ​റ്റ നോ​വ​ലി​ലൂ​ടെ മ​ല​യാ​ളി​യു​ടെ പ്രേ​മ സ​ങ്ക​ൽ​പം മാ​റ്റി​യ മു​ട്ട​
കാ​ണു​ന്ന​വ​രി​ലും "രോ​മാ​ഞ്ചം' പ​ട​ർ​ത്തു​ന്ന ചി​രി ചി​ത്രം
ഒ​രു കൂ​ട്ടം ച​ങ്ങാ​തി​മാ​ർ. ഉ​ണ്ടും ഉ​ടു​ത്തും കൊ​ടു​ത്തും പ​രാ​ധീ​ന​ത​ക​ൾ​ക്കി‌​യി​ലും അ​വ​ർ ജീ​വ
"പ​ഠാ​ൻ' പ്രേ​ക്ഷ​ക​രെ ഒ​ന്നി​പ്പി​ക്കു​ന്ന സ്വ​ർ​ണം
"നീ​യാ​ണ് സ്വ​ർ​ണം; ഞ​ങ്ങ​ളെ​യെ​ല്ലാം ഒ​ന്നി​പ്പി​ക്കു​ന്ന, മ​നോ​ഹ​ര​മാ​ക്കു​ന്ന സ്വ​ർ​ണം'- പ​ഠാ​ൻ എ
ത​ല്ല് തെ​ക്കാ​ണെ​ങ്കി​ലും കൊ​ണ്ട​ത് കേ​ര​ള​ക്ക​ര മു​ഴു​വ​ൻ!
എ​ൺ​പ​തു​ക​ളി​ൽ ന​ട​ന്ന ഒ​രു ക​ഥ! അ​ത് ഏ​ത് പ്രാ​യ​ക്കാ​രേ​യും ര​സി​പ്പി​ക്കു​ന്ന രീ​തി​യി​ൽ അ​വ​ത​ര
ഒ​റ്റു​കൊ​ടു​ക്കു​ന്ന "ഒ​റ്റ്'
ഒ​റ്റ കാ​ഴ്ച​യ്ക്ക് ക​ണ്ടി​റ​ങ്ങാ​നാ​കു​ന്ന ചി​ത്ര​മ​ല്ല ഒ​റ്റ്. വീ​ണ്ടും ആ​ലോ​ചി​ച്ച് ചോ​ദ്യ​ങ്ങ​ൾ
ഫാ​ന്‍റ​സി​യി​ൽ ര​സി​പ്പി​ക്കു​ന്ന "മ​ഹാ​വീ​ര്യ​ർ'
നി​ല​വാ​ര​മു​ള്ള ത​മാ​ശ​ക​ളും ടൈം ​ട്രാ​വ​ലും ഫാ​ന്‍റ​സി​യും കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ളും അ​തി​നു​മ​പ്
ചാരക്കേസിന്‍റെ പുനര്‍വായനയോ, ശാസ്ത്രജ്ഞന്‍റെ ആത്മകഥയോ?
ന​മ്പി നാ​രാ​യ​ണ​ന്‍റെ ജീ​വി​ത​വും വി​ഖ്യാ​ത​മാ​യ ഐ​എ​സ്ആ​ര്‍​ഒ ചാ​ര​ക്കേ​സി​ന്‍റെ ഭാ​ഗി​ക​മാ​യ ച​രി
ഹൃദ്യമായ ചിത്രം പന്ത്രണ്ട്
ജേഷ്ഠാനുജന്‍മാരായ രണ്ടുപേര്‍. അവര്‍ നയിക്കുന്ന പന്ത്രണ്ട് പേരടങ്ങുന്ന ഒരു സംഘത്തില്‍ നടക്കുന്ന നാടകീ
കരുതലും കരുത്തുമാണ് വരയന്‍
കലിപ്പക്കര എന്നൊരു കൊച്ചു ഗ്രാമം. ആ ഗ്രാമത്തിന്‍റെ ഭംഗി കണ്ടാല്‍ ഏതൊരാളും ഒന്നു നോക്കി നിന്നുപോകും.
ക​ന​കം മൂ​ലം: വേ​റി​ട്ട വ​ഴി​യി​ലൊ​രു ക്രൈം​ത്രി​ല്ല​ർ
സി​നി​മ​യു​ടെ വ​ലി​പ്പ​ച്ചെ​റു​പ്പ​ങ്ങ​ള്‍ നി​ര്‍​ണ​യി​ക്കു​ന്ന​ത് പ​ല​പ്പോ​ഴും താ​ര​ങ്ങ​ളാ​ണ്, താ​ര
മ​നം ക​വ​രു​ന്നു... ആ​ഗ്ര​ഹ സാ​ക്ഷാ​ത്കാ​ര​ത്തി​ന്‍റെ വാ​ങ്ക്
ചെ​റി​യ ഇ​ഷ്ട​ങ്ങ​ളും ആ​ഗ്ര​ഹ​ങ്ങ​ളും നേ​ടി​യെ​ടു​ക്കാ​ൻ ഏ​റെ വെ​ന്പു​ന്ന​വ​രാ​ണ് നാം ഓ​രോ​രു​ത്ത​ര
ന​മു​ക്കി​ട​യി​ലേ​ക്ക് ​അ​ന്വേ​ഷ​ണം എ​ത്തു​മ്പോൾ...
ചി​ല അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​മു​ക്കി​ട​യി​ലേ​ക്കു​ണ്ടാ​കും. ചെ​റു​തെ​ന്നു ന​മ്മ​ൾ ക​രു​തു​ന്ന ഒ​രു സം​ഭ​വ
നാ​നോ കാ​റും നാ​നോ​യ​ല്ലാ​ത്ത കാ​ഴ്ച​ക​ളും; ചി​രി​യും ചി​ന്ത​യു​മാ​യി ഗൗ​ത​മ​ന്‍റെ ര​ഥം
ക്യാ​ര​ക്റ്റ​ര്‍ റോ​ളു​ക​ളി​ല്‍ പ്രേ​ക്ഷ​ക ഹൃ​ദ​യം ക​വ​ര്‍​ന്ന നീ​ര​ജ് മാ​ധ​വ​നി​ല്‍ നാ​യ​ക വേ​ഷം ഭ​
ത്രി​ല്ല​ടി​പ്പി​ക്കു​ന്ന പാ​തി​രാ ക​ഥ!
റി​ലീ​സാ​കു​ന്ന​തി​നു മു​ന്പു ത​ന്നെ ആ​വേ​ശം സൃ​ഷ്ടി​ച്ച അ​ഞ്ചാം പാ​തി​ര അ​തു​ക്കും മേ​ലെ ബോ​ക്സോ​
ക്രി​സ്മ​സ് ആ​ഘോ​ഷ​മാ​ക്കാ​ന്‍ മാ​സ് ആ​ക്‌ഷ​നു​മാ​യി തൃ​ശൂ​ര്‍​പൂ​രം
ക്രി​സ്മ​സ് അ​വ​ധി​ക്കാ​ലം ആ​ഘോ​ഷ​മാ​ക്കാ​ന്‍ മാ​സ് എ​ന്‍​ട്രി​യു​മാ​യി ജ​യ​സൂ​ര്യ​യു​ടെ തൃ​ശൂ​ര്‍​പ
ആ​രാ​ധ​ന​യു​ടെ​യും ആ​ത്മാ​ഭി​മാ​ന​ത്തി​ന്‍റെ​യും ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്
ആ​ത്മാ​ഭി​മാ​നം ഏ​തൊ​രാ​ള്‍​ക്കും വി​ല​പ്പെ​ട്ട​താ​ണ്. അ​തി​ന് മു​റി​വേ​റ്റാ​ല്‍ ആ​രാ​യാ​ലും പ്ര​തി​
പ​ക​യു​ടെ ക​ന​ല്‍ എ​രി​ഞ്ഞ​ട​ങ്ങു​ന്ന മാ​മാ​ങ്കം
ച​രി​ത്ര​ക്ക​ഥ​യ്ക്ക​പ്പു​റം വൈ​രാ​ഗ്യ​വും പ​ക​യും നി​റ​ഞ്ഞ സ​മ​കാ​ലി​ക ലോ​ക​ത്തി​നു​ള്ള സാ​രോ​പ​ദേശ
തിരശീലയ്ക്കപ്പുറം വ്യാഖ്യാനങ്ങള്‍ നല്‍കുന്ന ചോല
കാട്ടുചോലയിലെ ഒളിഞ്ഞുകിടക്കുന്ന കയങ്ങള്‍പ്പോലെ ജീവിതത്തില്‍ അപ്രതീക്ഷിതമായി അഭിമുഖികരിക്കേണ്ടിവരുന്ന
മോഹൻലാലിന്‍റെ "മ​ഹാ​ഭാ​ര​ത' മ​ല​യാ​ള​ത്തി​ൽ ര​ണ്ടാ​മൂ​ഴമായി തന്നെ എത്തും
വി​ക്ര​മാ​ദി​ത്യ രാ​ജാ​വാ​യി അ​ഭ​യ് ഡിയോൾ ത​മി​ഴി​ലേ​ക്ക്
പു​ലി​മു​രു​ക​ൻ ര​ക്ഷി​ച്ചു, ന​മി​ത വീ​ണ്ടും തി​ര​ക്കി​ൽ
അനുഷ്കയുടെ കാരവന്‍ പോലീസ് കസ്റ്റഡിയില്‍; കാരണം...
കു​ഞ്ചാ​ക്കോ ബോ​ബ​ൻ "ഒ​രി​ക്ക​ലും ചി​രി​ക്കി​ല്ല..!'
അ​നു​ഷ്ക ആ​രാ​ധ​ക​ർ സ​ന്തോ​ഷി​ച്ചോ​ളു, ആ ​വാ​ർ​ത്ത തെ​റ്റാ​ണ്..!
സോ​നം ക​പൂ​ർ തി​ര​ക്കി​ലാ​ണ്
സിനിമ ചിത്രീകരണത്തിനിടെ അജിത്തിനു പരിക്ക്
ര​ജ​നിയുടെ കാ​ല​യി​ൽ അംബേദ്കറായി മ​മ്മൂ​ട്ടി?
പുണ്യാളൻ സിനിമാസുമായി ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്ത് ശ​ങ്ക​റും
പ്ര​ഭാ​സി​നു നാ​യി​ക​യാ​യി പൂ​ജ ഹെ​ഗ്ഡെ എ​ത്തു​ന്നു
ക​ങ്ക​ണ​യ്ക്ക് വി​ദ്യാ ബാ​ല​ന്‍റെ വ​ക "പ​ണി'
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.