• Logo

Allied Publications

Australia & Oceania
ബല്ലാരറ്റ് മലയാളി അസോസിയേഷനു പുതിയ നേതൃത്വം
Share
ബല്ലാരറ്റ് (ഓസ്‌ട്രേലിയ): ഒരു പതിറ്റാണ്ടോളമായി ബല്ലാരറ്റിലെ മലയാളി സമൂഹത്തിന്റെ സാമൂഹിക സാംസ്‌കാരിക മേഖലകളെ കോര്‍ത്തിണക്കി മുന്നോട്ടു പോകുന്ന ബല്ലാരറ്റ് മലയാളി അസോസിയേഷനു പുതിയ ഭാരവാഹിത്വം. മെയ് 15 നു നടന്ന ജനറല്‍ കമ്മിറ്റി യോഗത്തില്‍ അസോസിയേഷന്‍ പ്രസിഡന്റായി മാര്‍ട്ടിന്‍ ഉറുമീസ് വൈസ് പ്രസിഡന്റായി ഷീന നെല്‍സണ്‍, സെക്രട്ടറിയായി അന്‍ഷു സാം, ജോയിന്റ് സെക്രട്ടറിയായി നവീന്‍ മന്നാനം, ട്രെഷററായി ആല്‍ഫിന്‍ വി എസ് പബ്ലിക് റിലേഷന്‍ ഓഫീസര്‍മാരായി ഷേര്‍ലി സാജു, ലോകന്‍ രവി എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. സംഘടനാ കാര്യങ്ങളുടെ ഏകോപനത്തിനായി ബിബിന്‍ മാത്യു, നെല്‍സണ്‍ സേവ്യര്‍, സിജോ ഇമ്മാനുവേല്‍, രാജേഷ് തങ്കപ്പന്‍, ലിയോ ഫ്രാന്‍സിസ്, ഷാന്‍ രാജു, ഡെന്നി ജോസ് എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റിയെയും യോഗം തെരഞ്ഞെടുത്തു .

തുടര്‍ന്നു നടന്ന പൊതുയോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പൊതു പരിപാടികളുടെ വിലയിരുത്തലും ഭാവി പരിപാടികളുടെ നയാ രൂപീകരണവും ചര്‍ച്ച ചെയ്യപ്പെട്ടു. പൊതു സമൂഹവും മലയാളി സമൂഹവും തമ്മിലുള്ള സാംസ്‌കാരിക വിനിമയത്തിന്റെ ഭാഗമായി കഴിഞ്ഞ വര്ഷം നടന്ന 'ഫുഡ് ഫെസ്റ്റിവല്‍', 'ബിഗോണിയ ഫെസ്റ്റിവല്‍ പരേഡ്' എന്നിവ പോലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുവാനും യോഗം തീരുമാനമെടുത്തു. മലയാള സിനിമകളുടെ പ്രദര്‍ശനങ്ങള്‍ തുടരുവാനും, കുട്ടികളുടെ സംഘടനയായ ബിഎംഎ യൂത്ത്, സ്ത്രീകളുടെ കൂട്ടായ്മയായ വുമണ്‍സ് വിങ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുവാനും യോഗം തെരഞ്ഞെടുക്കപ്പെട്ടവരോട് ആവശ്യപ്പെടുകയുണ്ടായി .

റിപ്പോര്‍ട്ട്: ലോകന്‍ രവി

ഓ​സ്ട്രേ​ലി​യ​ൻ വ​നി​താ എം​പി​യെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ച്ചു.
ക്യൂ​ൻ​സ്‌​ലാ​ൻ​ഡ്: മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഓ​സ്ട്രേ​ലി​യ​ൻ എം​പി ബ്രി​ട്ടാ​നി ലോ​ഗ.
മെ​ല്‍​ബ​ണ്‍ രൂ​പ​ത​യി​ലെ എ​സ്എം​വൈ​എം അം​ഗ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്തു.
കാ​ക്ക​നാ​ട്: മി​ഷ​ന്‍ സ​ന്ദേ​ശ​വു​മാ​യി ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​യ എ​സ്എം​വൈ​എം മെ​ല്‍​ബ​ണ്‍ രൂ​പ​ത പ്ര​തി​നി​ധി​ക​ളെ എ​സ്എം​വൈ​എം ഗ്ലോ​ബ​ല്‍ സ​മി​ത
ന്യൂ​സി​ല​ൻ​ഡി​ൽ കാ​ണാ​താ​യ മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി; ഒ​രാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു.
നോ​ർ​ത്ത്‌​ലാ​ൻ​ഡ്: ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു​പോ​യി കാ​ണാ​താ​യ ര​ണ്ടു മ​ല​യാ​ളി യു​വാ​ക്ക​ളി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.
ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു പോ​യ മ​ല​യാ​ളി യു​വാ​ക്ക​ളെ കാ​ണാ​താ​യി.
നോ​ർ​ത്ത്‌ലാ​ൻ​ഡ്: ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു പോ​യ ര​ണ്ടു മ​ല​യാ​ളി യു​വാ​ക്ക​ളെ കാ​ണാ​താ​യി.
ഓ​സ്ട്രേ​ലി​യ​യി​ൽ ക​ട​ത്തീ​ര​ത്ത് കു​ടു​ങ്ങി​യ 130 തി​മിം​ഗ​ല​ങ്ങ​ളെ തി​രി​ച്ച​യ​ച്ചു.
പെ​ർ​ത്ത്: ഓ​സ്ട്രേ​ലി​യ​യി​ൽ ക​ട​ത്തീ​ര​ത്ത് കു​ടു​ങ്ങി​യ130​ഓ​ളം പൈ​ല​റ്റ് തി​മിം​ഗ​ല​ങ്ങ​ളെ തി​രി​ച്ച​യ​ച്ചു.