• Logo

Allied Publications

Australia & Oceania
മലയാള നാടകം "മരമീടന്‍' സെപ്റ്റംബര്‍ 28 ന്‌ സിഡ്നിയില്‍
Share
സിഡ്നി: സിഡ്നിയിലെ ആര്‍ട്ട് കളക്ടീവ് കലാ സംഘം അവതരിപ്പിക്കുന്ന മലയാള നാടകം "മരമീടന്‍' സെപ്റ്റംബര്‍ 28 ന്‌ അരങ്ങിലെത്തും. ലിവര്‍ പൂളിലെ കസ്യൂല പവര്‍ ഹൗസ് ആര്‍ട്ട് സെന്‍ററില്‍ (CASULA POWER HOUSE ART CENTRE) വൈകുന്നേരം 6 നാണ് അരങ്ങേറ്റം.

പ്രശസ്ത നാടക രചയിതാവും സം വിധായകനുമായ ശശിധരന്‍ നടുവില്‍ സംവിധാനം നിര്‍വഹിക്കുന്ന നാടകത്തില്‍ സിഡ്നിയിലെ മലയാളി അഭിനേതാക്കളാണ്‌ വേഷമിടുന്നത്. രാജ് മോഹന്‍ നീലേശ്വരം രചിച്ച മരമീടന്‍ , കന്നഡ നാടകമായ മരണക്കളി , ആനന്ദിന്‍റെ ഗോവര്‍ധനന്‍റെ യാത്ര എന്നീ കൃതികളെ ആസ്പദമാക്കിയാണ്‌ തയാറാക്കിയിട്ടുള്ളത്.

നാടോടി സംഗീതത്തിന്റെ അകമ്പടിയോടെ ആക്ഷേപ ഹാസ്യ രൂപേണ അവതരിപ്പിക്കപ്പെടുന്ന നാടകം സമകാലീന ലോകത്തിലെ ഭരണകൂടങ്ങളുടേയും അധികാര ലോകത്തിന്‍റേയും മൂഡന്യായങ്ങളുടെ കഥയാണ്‌ പറയുന്നത്.

എമി റോയ്, ലിബിന്‍ ടോം , ലജി രാജ്, ബിനു ജോസഫ്, ഡിനാസ് അനുമോദ്, റിതോയ് പോള്‍ , സുരേഷ് മാത്യു, അഭിലാഷ്, ഹരിലാല്‍ വാമദേവന്‍ , അവിനാഷ്, ഡലിഷ് ജോയ്, മിനി വിന്‍സന്‍റ് , ശ്രീജിത്ത് ജയദേവന്‍ , കെ.പി.ജോസ് എന്നിവര്‍ വിവിധ വേഷങ്ങൾ അവതരിപ്പിക്കുന്നു. സുരേഷ് കുട്ടിച്ചന്‍ ,വിമല്‍ വിനോദന്‍ , സജയ് സാജ്, ജേക്കബ് തോമസ് എന്നിവരാണ്‌ സംഗീതത്തിന് ഈണം നൽകിയിരിക്കുന്നത്.

ടിക്കറ്റുകള്‍ക്ക് : കെ.പി.ജോസ് : 0419306202 ബാബു സെബാസ്റ്റ്യന്‍: 0422197328 ജേക്കബ് തോമസ്: 0403675382 അജി ടി.ജി: 0401752287 റോയ് വര്‍ ഗീസ്: 0405273024 സന്തോഷ് ജോസഫ് : 0469897295. ഓണ്‍ ലൈന്‍ ടിക്കറ്റ് : https://www.premiertickets.co/event/marameedan/

റിപ്പോർട്ട്: സന്തോഷ് ജോസഫ്

ഓ​സ്ട്രേ​ലി​യ​ൻ വ​നി​താ എം​പി​യെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ച്ചു.
ക്യൂ​ൻ​സ്‌​ലാ​ൻ​ഡ്: മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഓ​സ്ട്രേ​ലി​യ​ൻ എം​പി ബ്രി​ട്ടാ​നി ലോ​ഗ.
മെ​ല്‍​ബ​ണ്‍ രൂ​പ​ത​യി​ലെ എ​സ്എം​വൈ​എം അം​ഗ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്തു.
കാ​ക്ക​നാ​ട്: മി​ഷ​ന്‍ സ​ന്ദേ​ശ​വു​മാ​യി ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​യ എ​സ്എം​വൈ​എം മെ​ല്‍​ബ​ണ്‍ രൂ​പ​ത പ്ര​തി​നി​ധി​ക​ളെ എ​സ്എം​വൈ​എം ഗ്ലോ​ബ​ല്‍ സ​മി​ത
ന്യൂ​സി​ല​ൻ​ഡി​ൽ കാ​ണാ​താ​യ മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി; ഒ​രാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു.
നോ​ർ​ത്ത്‌​ലാ​ൻ​ഡ്: ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു​പോ​യി കാ​ണാ​താ​യ ര​ണ്ടു മ​ല​യാ​ളി യു​വാ​ക്ക​ളി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.
ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു പോ​യ മ​ല​യാ​ളി യു​വാ​ക്ക​ളെ കാ​ണാ​താ​യി.
നോ​ർ​ത്ത്‌ലാ​ൻ​ഡ്: ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു പോ​യ ര​ണ്ടു മ​ല​യാ​ളി യു​വാ​ക്ക​ളെ കാ​ണാ​താ​യി.
ഓ​സ്ട്രേ​ലി​യ​യി​ൽ ക​ട​ത്തീ​ര​ത്ത് കു​ടു​ങ്ങി​യ 130 തി​മിം​ഗ​ല​ങ്ങ​ളെ തി​രി​ച്ച​യ​ച്ചു.
പെ​ർ​ത്ത്: ഓ​സ്ട്രേ​ലി​യ​യി​ൽ ക​ട​ത്തീ​ര​ത്ത് കു​ടു​ങ്ങി​യ130​ഓ​ളം പൈ​ല​റ്റ് തി​മിം​ഗ​ല​ങ്ങ​ളെ തി​രി​ച്ച​യ​ച്ചു.